Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
വെസ്റ്റേണ്‍ സൂപ്പര്‍ മേയറിലെ എഫ്.വൈ.ഐ കമ്മ്യൂണിറ്റി ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷിച്ചു
Text By: Team ukmalayalampathram

എഫ്.വൈ.ഐ കമ്മ്യൂണിറ്റി വെസ്റ്റേണ്‍ സൂപ്പര്‍ മേയര്‍ ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷിച്ചു. വെസ്റ്റേണ്‍ ഫുട്ബോള്‍ ക്ലബിലായിരുന്നു ആഘോഷം. ജനുവരി 7ന് വൈകുന്നേരം ആറു മണിക്ക് ആഘോഷം ആരംഭിച്ചു. വാന്‍സ് ഡയറക്ടര്‍ ഡേവിഡ് ക്രോസ്മാന്‍ ആഘോഷം ഉദ്ഘാടനം ചെയ്തപ്പോള്‍ റേസ് ക്വാളിറ്റി നോര്‍ത്ത് സോമര്‍സെറ്റിന്റെ പ്രതിനിധികള്‍ സ്റ്റേജില്‍ സന്നിഹിതര്‍ ആയിരുന്നു. തുടര്‍ന്ന് നടന്ന സംഗീത നിര്‍ത്ത സന്ധ്യയില്‍ കേരളത്തിലെ അറിയപ്പെടുന്ന ഫോക്സ് ഗായകന്‍ അതുല്‍ നറുകരയും പാടിത്തുടങ്ങിയപ്പോള്‍ തന്നെ ജനം ഇളകി മറഞ്ഞു. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ വിജയി ജിന്‍സ് ഗോപിനാഥും എത്തിയതോടെ പുതുവത്സര വരവേല്‍പ്പ് ആഘോഷത്തിമിര്‍പ്പില്‍ ജനം ആറാടി. മാതൃ സംഘടനായ എഫ്.വൈ.ഐ കമ്മ്യൂണിറ്റി നടത്തിയ പരിപാടിയില്‍ ഡബ്ല്യുഎച്ച്എംഎസ് താങ്ങും തണലുമായി നിന്നതോടുകൂടി പരിപാടി വളരെയധികം വിജയമായതായി കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച റിയാസ്, അരുണ്‍, അഖിലേഷ് എന്നിവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window