Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
എവിടെപ്പോയാലും നാടന്‍ അടിക്കണമെന്ന് വാശി പിടിക്കുന്നവര്‍ ജാഗ്രത പാലിക്കണം: കിട്ടുന്നതൊക്കെ കുടിച്ചാല്‍ തട്ടിപ്പോകുമെന്ന് മുന്നറിയിപ്പ്
Text By: UK Malayalam Pathram
വിദേശയാത്രകള്‍ക്കിടെ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെ സര്‍ക്കാര്‍. ലാവോസില്‍ മെത്തനോള്‍ കലര്‍ന്ന മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആറു വിദേശ വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. 2024 നവംബറില്‍ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങില്‍ സൗജന്യമായി നല്‍കിയതായി കരുതുന്ന മദ്യഷോട്ടുകള്‍ കഴിച്ചതിനു പിന്നാലെയാണ് ആറുപേര്‍ മരിച്ചത്. ബ്രിട്ടീഷ് പൗരയായ സിമോണ്‍ വൈറ്റ്, രണ്ട് ഓസ്ട്രേലിയന്‍ യുവതികള്‍, രണ്ട് ഡാനിഷ് പൗരന്മാര്‍, ഒരു അമേരിക്കന്‍ പൗരന്‍ എന്നിവരാണ് മരിച്ചത്. ചെലവ് കുറയ്ക്കുന്നതിനായി മദ്യത്തില്‍ നിയമവിരുദ്ധമായി മെത്തനോള്‍ കലര്‍ത്തിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

എന്നാല്‍, മരണങ്ങളുടെ യഥാര്‍ഥ കാരണമോ ഉത്തരവാദികളെയോ സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ലാവോസ് പൊതുസുരക്ഷാ മന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താത്തതിനാല്‍ മരണകാരണം ശാസ്ത്രീയമായി തെളിയിക്കാനുള്ള ഫൊറന്‍സിക് തെളിവുകള്‍ ലഭിച്ചില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഡിസ്റ്റിലറിയില്‍ നിര്‍മിച്ച വോഡ്കയില്‍ അനുവദനീയമായതിലും കൂടുതല്‍ മെത്തനോള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും അനുമതിയില്ലാതെ സ്ഥാപനം നടത്തുകയും ചെയ്തതിന് ഡിസ്റ്റിലറി ഉടമയ്ക്കെതിരെ കേസെടുത്തു. എന്നാല്‍ മരണങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്താത്തതില്‍ ഓസ്ട്രേലിയ കടുത്ത നിരാശ രേഖപ്പെടുത്തി. കാന്‍ബറയിലെ ലാവോസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധവും അറിയിച്ചു.
 
Other News in this category

 
 




 
Close Window