Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ലൈംഗിക പീഡനത്തിന് ശിക്ഷ വന്ധ്യംകരണം: യുകെയിലെ എല്ലാ ജയിലിലും നടപ്പാക്കുമെന്ന് നിയമകാര്യ മന്ത്രി
Text By: UK Malayalam Pathram
ലൈംഗിക കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലാമി പ്രഖ്യാപിച്ചു. ലൈംഗിക കുറ്റവാളികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കെമിക്കല്‍ ഉപയോഗിച്ചുള്ള വന്ധ്യംകരണം യുകെ ജയിലുകളില്‍ വ്യാപിപ്പിക്കുന്നു. രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് കുറ്റവാളികളുടെ ലൈംഗികശേഷി ഇല്ലാതാക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി പ്രഖ്യാപിച്ചു.

ക്രിമിനലുകള്‍ക്ക് എതിരായ ഷണ്ഡീകരണം ഉപേക്ഷിക്കുമെന്ന ആശങ്കകള്‍ തള്ളിയാണ് കടുത്ത നടപടികള്‍ തുടരുമെന്ന് ഡേവിഡ് ലാമി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് കെമിക്കല്‍ ഷണ്ഡീകരണം ആദ്യമായി അവതരിപ്പിച്ചത്.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കൂടുതല്‍ വ്യപാപിപ്പിച്ച് അപകടകാരികളായ വ്യക്തികളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ലാമി വ്യക്തമാക്കി. നിലവില്‍ കുറ്റവാളികളെ മോചിപ്പിക്കുന്നതിനുള്ള ഉപാധിയായാണ് സ്‌കീം ഉപയോഗപ്പെടുത്തുന്നത്.

കുറ്റവാളികളുടെ ലൈംഗിക താല്‍പര്യം കുറയ്ക്കുന്ന ആന്റിഡിപ്രസന്റുകളും, ഹോര്‍മോണ്‍ സപ്രസന്റുകളുമാണ് സ്‌കീമിലൂടെ നല്‍കുന്നത്. അതേസമയം കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നത് പോലുള്ള കൂടുതല്‍ ഗുരുതര കുറ്റവാളികള്‍ക്ക് ഷണ്ഡീകരണം നിര്‍ബന്ധമായി നടപ്പിലാക്കാനുള്ള ആലോചനയിലാണ് ജസ്റ്റിസ് മന്ത്രാലയം.

നിലവില്‍ തടവുകാര്‍ക്ക് ഈ ട്രീറ്റ്മെന്റ് സ്വയം തെരഞ്ഞെടുക്കാം. എന്നാല്‍ ചില കേസുകളില്‍ ഇത് നിര്‍ബന്ധിതമായി നടപ്പാക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. ലൈംഗിക കുറ്റവാളികള്‍ മറ്റ് അക്രമണങ്ങള്‍ ഉപയോഗിക്കുമെന്ന് വിമര്‍ശകര്‍ ഇതിനെതിരെ നിലപാട് സ്വീകരിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window