Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ബ്രിസ്റ്റോളിലെ പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി (47) അന്തരിച്ചു
Text By: UK Malayalam Pathram
കോട്ടയത്ത് വച്ചാണ് മരണം. കുറച്ച് നാളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മൂന്നു മക്കളാണ്.
കോട്ടയം അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് അന്തരിച്ച മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സഹോദര പുത്രനാണ് പയസ് കുന്നശേരി. കോട്ടയം കൊല്ലാട് കറുകയില്‍ കുടുംബാംഗമാണ് പരേതയായ റിനി. റിനിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ജര്‍മനിയിലാണ് താമസം.
യുകെയില്‍ വലിയ സൗഹൃദ ബന്ധം സൂക്ഷിച്ചിരുന്ന റിനിയുടെ വേര്‍പാടില്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. പയസും മക്കളും മരണവിവരമറിഞ്ഞ് യുകെയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ബ്രിസ്റ്റോളിലുള്ള ഗ്ലോസ്റ്റര്‍ഷെയറിലാണ് പയസും കുടുംബവും താമസിക്കുന്നത്.
 
Other News in this category

 
 




 
Close Window