Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  06-04-2026
വേയ്പ് ഷോപ്പുകള്‍ കുട്ടികളെ ലക്ഷ്യമിട്ട്; സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന റിപ്പോര്‍ട്ട്

ലണ്ടനിലും മറ്റു നഗരങ്ങളിലും ആയിരക്കണക്കിന് വേയ്പ് (ഇലക്ട്രോണിക് സിഗററ്റ്) ഷോപ്പുകള്‍ mushroom ചെയ്തുവരികയാണ്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇവയില്‍ പലതും സ്‌കൂളുകളുടെ പരിസരത്താണ് പ്രവര്‍ത്തിക്കുന്നത്. ആകര്‍ഷകമായ പരസ്യങ്ങളും, രുചികരമായ വിവിധ ഫ്ളേവറുകളും ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

പൊതുവെ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല, വേയ്പ് ഷോപ്പുകളുടെ മറവില്‍ കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗ്രൂമിംഗ് ഗ്യാംഗുകള്‍ വലിയൊരു അപകടമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. പെണ്‍കുട്ടികളെ സൗജന്യ സാമ്പിളുകള്‍ നല്‍കി വശീകരിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതില്‍ ഇത്തരം

Full Story
  05-04-2026
യുകെയിലെ സ്‌കൂളുകളില്‍ സ്ത്രീ അധ്യാപകര്‍ നേരിടുന്ന സ്ത്രീവിരുദ്ധത

ലണ്ടന്‍: യുകെയിലുടനീളമുള്ള സ്‌കൂളുകളില്‍ പുരുഷാധിപത്യവും വനിതാ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുന്നതും പതിവായി അരങ്ങേറുന്നുവെന്ന് NASUWT അധ്യാപക യൂണിയന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 5,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ വോട്ടെടുപ്പില്‍, കഴിഞ്ഞ 12 മാസത്തിനിടെ വനിതാ അധ്യാപകരില്‍ നാലിലൊന്ന് പേര്‍ സ്ത്രീവിരുദ്ധ സമീപനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് രേഖപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷത്തെ സര്‍വേകളില്‍ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. വര്‍ഷംതോറും നടത്തുന്ന NASUWT സര്‍വേകളില്‍ സ്ത്രീ അധ്യാപകര്‍ നേരിടുന്ന അതിക്രമങ്ങളും സ്ത്രീവിരുദ്ധ സമീപനങ്ങളും വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആഴ്ച നടന്ന നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്റെ വാര്‍ഷിക സമ്മേളനത്തിലും

Full Story
  05-04-2026
ലണ്ടനില്‍ കാഞ്ഞങ്ങാട് സ്വദേശിനിക്ക് ദാരുണാന്ത്യം

ലണ്ടന്‍: യൂണിവേഴ്‌സിറ്റി പഠനത്തിനായി ലണ്ടനിലെത്തിയ കാഞ്ഞങ്ങാട് സ്വദേശിനി കീര്‍ത്തി രാജഗോപാലിന് ദാരുണാന്ത്യം. പഠനം പൂര്‍ത്തിയാക്കി പിഎസ്ഡബ്ല്യു വിസയില്‍ ജോലി ചെയ്തിരുന്ന കീര്‍ത്തി, ഈസ്റ്റര്‍ അവധിക്കിടെ കയാക്കിംഗ് നടത്തവേ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം. പോലീസ് നല്‍കിയ സൂചന പ്രകാരം യുവതിയെ അവസാനമായി കണ്ടത് E14 പോസ്റ്റ് കോഡ് ഏരിയയിലാണ്. തെംസ് നദിക്കരയോട് ചേര്‍ന്ന ലണ്ടന്റെ ഹൃദയഭാഗങ്ങളിലൊന്നാണ് ഈ സ്ഥലം. മുന്‍ സൈനിക ഉദ്യോഗസ്ഥനായ കേണല്‍ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീര്‍ത്തി. സഹോദരന്‍ വിനായകും. യുകെയിലെ ഔദ്യോഗിക സംവിധാനങ്ങള്‍ അവധിയിലായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ യുകെ മലയാളികളുടെ സജീവ ഇടപെടല്‍

Full Story
  05-04-2026
യുകെയില്‍ പോളിയോ വൈറസ് ഭീഷണി

ലണ്ടന്‍: ശരീരം തളര്‍ന്നു പോകാന്‍ ഇടയാക്കുന്ന പോളിയോ വൈറസ് വീണ്ടും പടരാനുള്ള സാധ്യത നേരിടുകയാണ് യുകെ. ഒരു തലമുറയ്ക്കിടെ കാണാത്ത തോതില്‍ വൈറസ് പൊട്ടിപ്പുറപ്പെടാമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. 1984-ലാണ് ബ്രിട്ടനില്‍ അവസാനമായി പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 2003-ല്‍ രാജ്യം പോളിയോ മുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2022-ല്‍ നാല് ദശകങ്ങള്‍ക്കു ശേഷം ലണ്ടനിലെ സ്വീവേജ് വെള്ളത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നൂറിലേറെ തവണ വൈറസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഒരാളിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

വൈറസ് കണ്ണില്‍പ്പെടാതെ കൈമാറുന്നുവെന്നതാണ് വിദഗ്ധരുടെ ആശങ്ക. മലിനജലത്തില്‍ വൈറസ് കണ്ടെത്തിയതും,

Full Story
  05-04-2026
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ ഡേവ് കൊടുങ്കാറ്റ് ഭീഷണി

ലണ്ടന്‍: ഈസ്റ്റര്‍ അവധിക്കാലത്ത് ബ്രിട്ടനിലെ ജനജീവിതം ദുസ്സഹമാക്കാന്‍ ഡേവ് കൊടുങ്കാറ്റ് എത്തുന്നു. മണിക്കൂറില്‍ 90 മൈല്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ട്, നോര്‍തേണ്‍ അയര്‍ലണ്ട്, വെയില്‍സ്, നോര്‍തേണ്‍ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കായി മെറ്റ് ഓഫീസ് ജീവനുഭീഷണിയുള്ള ഗുരുതരമായ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നോര്‍തേണ്‍ ഇംഗ്ലണ്ടിലും നോര്‍ത്ത് വെയില്‍സിലും ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ ഞായറാഴ്ച രാവിലെ 7 വരെ മുന്നറിയിപ്പ് നിലവിലുണ്ടാകും. നോര്‍തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച 2 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയും മുന്നറിയിപ്പ് ബാധകമാണ്.
Full Story

  05-04-2026
യുകെയില്‍ കുറഞ്ഞ വേതനത്തില്‍ വര്‍ധന

ലണ്ടന്‍: യുകെയില്‍ കുറഞ്ഞ വേതന നിരക്കില്‍ വര്‍ധന ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിരക്കുകള്‍ പ്രകാരം 21 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് മണിക്കൂറിന് £12.71 ലഭിക്കും. ഇതോടെ രാജ്യത്തെ ഏകദേശം 2.7 ദശലക്ഷം തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 18-20 വയസ്സുള്ളവര്‍ക്ക് മണിക്കൂറിന് £10.85 ആയി 85 പെന്‍സ് വര്‍ധന ലഭിച്ചു. അതേസമയം 18 വയസ്സിന് താഴെയുള്ളവര്‍ക്കും അപ്രന്റീസുകള്‍ക്കും മണിക്കൂറിന് £8 ആയി 45 പെന്‍സ് വര്‍ധിച്ചു.

തൊഴില്‍ അവകാശ പ്രവര്‍ത്തകര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്‌തെങ്കിലും, ഉയര്‍ന്ന വേതന ചെലവ് ബിസിനസുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ചില സ്ഥാപനങ്ങള്‍ മുന്നറിയിപ്പ്

Full Story
  04-04-2026
ഈസ്റ്റര്‍ അവധി ദിനത്തില്‍ പെട്രോള്‍ വിലയ്ക്കു തീപിടിക്കും: യാത്രകള്‍ക്ക് ചെലവേറും
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ കണ്ണ് നിറയ്ക്കുന്ന ഇന്ധനവിലയാണ് നേരിടേണ്ടി വരുന്നതെന്ന് ആര്‍എസി പോളിസി ഹെഡ് സിമോണ്‍ വില്ല്യംസ് പറഞ്ഞു.

യുഎസ്-ഇസ്രയേല്‍ സംയുക്തമായി നടത്തുന്ന ഇറാന്‍ യുദ്ധത്തോടെ ഡീസല്‍ വിലകള്‍ 30 ശതമാനമാണ് ഉയര്‍ന്നത്. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില. ഗ്യാസ് വില കൂടി ഉയരുന്നത് ബ്രിട്ടനിലെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.

നിലവില്‍ പ്രൈസ് ക്യാപ്പ് സംരക്ഷണമുള്ളതിനാല്‍ ഇക്കാര്യത്തില്‍ പൊള്ളിയിട്ടില്ലെങ്കിലും ജൂലൈയില്‍ പ്രൈസ് ക്യാപ്പ് 400 പൗണ്ടെങ്കിലും ഉയരുമെന്നാണ് മുന്നറിയിപ്പ്.

അടുത്ത രണ്ട് മുതല്‍ മൂന്ന് വരെ ആഴ്ചകളില്‍ ഇറാനെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇത് ബ്രിട്ടനിലെ പെട്രോള്‍
Full Story
  04-04-2026
ഈസ്റ്റര്‍ ദിനത്തില്‍ മഴ പ്രവചനം: കൊടുങ്കാറ്റിനു സാധ്യതയെന്നും മുന്നറിയിപ്പ്
ഈസ്റ്റര്‍ വീക്കെന്‍ഡില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ ഡേവ് കൊടുങ്കാറ്റ്. 90 മൈല്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റിനൊപ്പം മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സ്‌കോട്ട്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സിലെയും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ക്കായി ജീവനുഭീഷണിയുള്ള ഗുരുതരമായ മഞ്ഞ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, നോര്‍ത്ത് വെയില്‍സിലും മുന്നറിയിപ്പ് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ ഞായറാഴ്ച രാവിലെ 7 വരെ നിലവിലുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച 2 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയും മുന്നറിയിപ്പുണ്ട്. അവശിഷ്ടങ്ങള്‍ പറന്നെത്തുന്നത് മൂലം ജീവന് അപകടം സംഭവിക്കാനും, പരുക്കേല്‍ക്കാനും സാധ്യതയുണ്ട്. കൂടാതെ ഡേവ്
Full Story
[135][136][137][138][139]
 
-->




 
Close Window