Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
UK Special
  Add your Comment comment
റിയാലിറ്റി ഷോയ്‌ക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണം; എപ്പിസോഡുകള്‍ നീക്കി
reporter

ലണ്ടന്‍: യുകെയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ 'മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യുകെ'യ്‌ക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നു. ഷോയുടെ ചിത്രീകരണത്തിനിടെ രണ്ട് സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നും മറ്റൊരാള്‍ അനുമതിയില്ലാത്ത ലൈംഗിക പ്രവൃത്തിക്ക് വിധേയയായെന്നും പ്രമുഖ ചാനല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ യുകെയുടെ സംസ്‌കാര, മാധ്യമ വകുപ്പ് ഗുരുതര ആശങ്ക രേഖപ്പെടുത്തി. കുറ്റകൃത്യം നടന്നതായി കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വകുപ്പ് വ്യക്തമാക്കി. വിവാദം ശക്തമായതോടെ ഷോയുടെ എല്ലാ എപ്പിസോഡുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ചാനല്‍ നീക്കം ചെയ്തു. ഷോയുടെ സ്പോണ്‍സര്‍ ആയിരുന്ന കമ്പനി പിന്തുണ താല്‍ക്കാലികമായി പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരായ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷയും പിന്തുണയും ലഭിച്ചില്ലെന്ന വിമര്‍ശനവും ഉയരുകയാണ്. അതേസമയം, ആരോപണവിധേയരായ പുരുഷന്മാര്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window