|
|
|
|
|
| ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിവരുടെ ഭരണകാലത്ത് അവരുടെ അടുത്ത സഹായികളായ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. 'സോള്‍ട്ട് ടൈഫൂണ്‍' എന്ന പേരില്‍ 2021 മുതല്‍ 2024 വരെയായിരുന്നു ഈ ചാരപ്രവര്‍ത്തനം നടന്നത്.
ചോര്‍ത്തിയ വിവരങ്ങളുടെ വ്യാപ്തി വ്യക്തമല്ലെങ്കിലും നിലവിലെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമറിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ചാരപ്രവര്‍ത്തനം വീണ്ടും സജീവമാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
യൂറോപ്പിലെ ഏറ്റവും വലിയ എംബസി |
|
Full Story
|
|
|
|
|
|
|
| ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റം; ആദ്യ വനിത ആര്‍ച്ച് ബിഷപ്പ് |
ലണ്ടന്‍: ആംഗ്ലിക്കന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പരമോന്നത പദവിയിലേക്ക് എത്തുന്നു. ലണ്ടന്‍ ബിഷപ്പായിരുന്ന ഡോ. ഡെയിം സാറാ മുല്ലള്ളി മാര്‍ച്ച് 25ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി സ്ഥാനമേല്‍ക്കും.
ബുധനാഴ്ച രാവിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ പ്രവേശിച്ച സാറാ മുല്ലള്ളി, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആംഗ്ലിക്കന്‍ വിശ്വാസികളുടെ ആത്മീയ നേതാവായി തിരിച്ചിറങ്ങി. 63 കാരിയായ സാറാ മുല്ലള്ളി, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ്.
സാറയുടെ വളര്‍ച്ച
- ബ്രിട്ടീഷ് ആരോഗ്യ മേഖലയില്‍ നഴ്സായും ചീഫ് നഴ്സിങ് ഓഫിസറായും സേവനം |
|
Full Story
|
|
|
|
|
|
|
| ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവുകള്‍; നൂറോളം കുട്ടികള്‍ക്ക് തിരിച്ചടി |
ലണ്ടന്‍: യുകെയിലെ ലോകപ്രശസ്തമായ **ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രി (GOSH)**യില്‍ നടത്തിയ ശസ്ത്രക്രിയകളില്‍ ഗുരുതര പിഴവുകള്‍ സംഭവിച്ചതായി സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ലിംബ് റികണ്‍സ്ട്രക്ഷന്‍ സര്‍ജനായ യാസര്‍ ജബ്ബാര്‍ നടത്തിയ ചികിത്സകള്‍ പലതും അംഗീകരിക്കാനാവാത്തതും നിലവാരമില്ലാത്തതുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2017 മുതല്‍ 2022 വരെ ആശുപത്രിയില്‍ ജോലി ചെയ്ത ജബ്ബാര്‍ 789 കുട്ടികള്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ഇതില്‍ 94 കുട്ടികള്‍ക്ക് ദോഷം സംഭവിച്ചതായി കണ്ടെത്തി. 91 പേര്‍ ജബ്ബാര്‍ നടത്തിയ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവരാണ്. സംഭവത്തില്‍ ആശുപത്രി ഖേദം രേഖപ്പെടുത്തി.
|
|
Full Story
|
|
|
|
|
|
|
| അയര്‍ലണ്ടില്‍ വീണ്ടും പ്രളയ ഭീഷണി; തെക്കുകിഴക്കന്‍ മേഖലകളില്‍ മുന്നറിയിപ്പ് |
ഡബ്ലിന്‍: അയര്‍ലണ്ടിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും പ്രളയ ഭീഷണി ശക്തമായേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡബ്ലിന്‍ മുതല്‍ വാട്ടര്‍ഫോര്‍ഡ് വരെയുള്ള കൗണ്ടികളില്‍ ലഭിക്കുന്ന അധിക മഴ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
കാര്‍ലോ, ഡബ്ലിന്‍, കില്‍ക്കെന്നി, ലൗത്ത്, വെക്സ്ഫോര്‍ഡ്, വിക്ലോ, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഇന്ന് രാവിലെ മുതല്‍ അര്‍ധരാത്രി വരെ സ്റ്റാറ്റസ് യെലോ മഴ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം നദികള്‍ നിറഞ്ഞുകവിഞ്ഞ നിലയിലായതിനാല്‍ പ്രാദേശിക വെള്ളക്കെട്ടുകളും യാത്രാ തടസ്സങ്ങളും |
|
Full Story
|
|
|
|
|
|
|
| യുകെ പൊലീസ് സംവിധാനത്തില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു |
ലണ്ടന്‍: മാറുന്ന കാലത്തിനനുസരിച്ച് കുറ്റകൃത്യങ്ങളെ നേരിടാന്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നതിനായി യുകെ പൊലീസ് സംവിധാനത്തില്‍ വന്‍ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്ന് ഹോം സെക്രട്ടറി പ്രഖ്യാപിച്ചു. നിലവിലുള്ള 43 പൊലീസ് സേനകളുടെ എണ്ണം കുറച്ച് സേവനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പൊലീസ് വാച്ച് ലിസ്റ്റിലുള്ള കുറ്റവാളികളെ പിടികൂടാനും കാണാതായവരെ കണ്ടെത്താനും സഹായിക്കുന്ന ലൈവ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ (LFR) വാനുകളുടെ എണ്ണം 10ല്‍ നിന്ന് 50 ആയി ഉയര്‍ത്തും. ഇവ ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
Full Story
|
|
|
|
|
|
|
| ഇല്‍ഫോര്‍ഡില്‍ വീട്ടിനുള്ളില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍ |
ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ വീട്ടിനുള്ളില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ദലീപ് ചഡ്ഡ (57)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിവരം ലഭിച്ച് ഇല്‍ഫോര്‍ഡിലെ ആപ്പിള്‍ഗാര്‍ത്ത് ഡ്രൈവിലുള്ള വീട്ടിലെത്തിയ പൊലീസാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നാണ് ദലീപിനെ അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ടത് ഇയാളുടെ ഭാര്യയാകാമെന്നാണു പൊലീസ് നിഗമനം. വാനെസ്സ പണ്ട്‌നി ചഡ്ഡെ (58) എന്ന സ്ത്രീയാണു മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവളുടെ അടുത്ത |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റ് കെന്റ് ഹോസ്പിറ്റലില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി മൂന്ന് മലയാളി നഴ്‌സുമാര്‍ |
ലണ്ടന്‍: യുകെയിലെ പ്രമുഖ എന്‍എച്ച്എസ് ട്രസ്റ്റായ ഈസ്റ്റ് കെന്റ് ഹോസ്പിറ്റലില്‍ 25 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി മൂന്ന് മലയാളി നഴ്‌സുമാര്‍. ഐടിയു വാര്‍ഡ് മാനേജറായ ഷെറിന്‍ ജോര്‍ജ്, ക്രിട്ടിക്കല്‍ കെയര്‍ ഔട്ട്റീച്ച് പ്രാക്ടീഷണര്‍മാരായ (CCOT) ബിന്ദു സെബാസ്റ്റ്യന്‍, അന്നമ്മ കുണ്ടുകുളം എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ ബാച്ചിലെ മലയാളി നഴ്‌സുമാര്‍
2001-ല്‍ ഈസ്റ്റ് കെന്റ് ട്രസ്റ്റ് ആദ്യമായി വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്തപ്പോള്‍ ആ ആദ്യ ബാച്ചിന്റെ ഭാഗമായാണ് ഇവര്‍ എത്തിയതും, പിന്നീട് ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ക്ക് യുകെയിലേക്കുള്ള വഴി തുറന്നതും. |
|
Full Story
|
|
|
|
|
|
|
| യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ |
ലണ്ടന്‍: നീണ്ട ഇടവേളയ്ക്കു ശേഷം യുകെ പൗണ്ടിന്റെ ഇന്ത്യന്‍ രൂപ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. ഇന്ന് ഒരു പൗണ്ടിന്റെ മൂല്യം 127 രൂപ കടന്നു.
നേട്ടവും തിരിച്ചടിയും
- നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക്: റെക്കോര്‍ഡ് നേട്ടം. കുടുംബങ്ങള്‍ക്കും ആശ്രിതര്‍ക്കും വലിയ ആഹ്ലാദം.
- നാട്ടില്‍ നിന്ന് പണം യുകെയിലേക്ക് അയക്കുന്നവര്‍ക്ക്: തിരിച്ചടി. സ്വത്തുക്കള്‍ വിറ്റ് യുകെയില്‍ വീട് വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് അധിക ചെലവ്.
വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും
- |
|
Full Story
|
|
|
|
| |