Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
UK Special
  Add your Comment comment
ട്യൂബ് റെയില്‍ ഡ്രൈവര്‍മാര്‍ സമരം ഉപേക്ഷിച്ചു: പ്രശ്‌നം പരിഹരിക്കാമെന്ന് അധികൃതര്‍ വാക്ക് നല്‍കിയെന്ന് യൂണിയന്‍
Text By: UK Malayalam Pathram
ലണ്ടന്‍ ഭൂഗര്‍ഭ റെയില്‍ ഡ്രൈവര്‍മാരുടെ ഇന്ന് മുതല്‍ തുടങ്ങാനിരുന്ന സമരം വേണ്ടെന്ന് വെച്ചതായി ആര്‍ എം ടി യൂണിയന്‍ അറിയിച്ചു. ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ച മുതല്‍ 24 മണിക്കൂര്‍ നേരത്തെ സമരമായിരുന്നു ആര്‍ എം ടി പ്രഖ്യാപിച്ചിരുന്നത്. സമരം ഉണ്ടായിരുന്നെങ്കില്‍ ഈയാഴ്ച്ച കുറഞ്ഞത് നാല് ദിവസത്തോളം യാത്രാ തടസ്സങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നാണ് കണക്കാക്കിയിരുന്നത്. തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഗണിക്കാമെന്ന് ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഉറപ്പ് നല്‍കിയതിനാലാണ് അവസാന നിമിഷം സമരം പിന്‍വലിക്കുന്നതെന്നും യൂണിയന്‍ വക്താവ് അറിയിച്ചു.
 
Other News in this category

 
 




 
Close Window