Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6836 INR  1 EURO=109.9143 INR
ukmalayalampathram.com
Thu 13th Aug 2026
UK Special
  22-01-2026
കണ്ണൂരില്‍ നിന്ന് ലണ്ടന്‍ ഹീത്രോയിലേക്ക് പുതിയ വിമാന സര്‍വീസ്

കണ്ണൂര്‍: ഏറെ യാത്രക്കാരുള്ള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കുള്ള കണക്ഷന്‍ സര്‍വീസുകള്‍ ആരംഭിച്ചു. ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്നാണ് പുതിയ സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുക എന്നതാണ് ലക്ഷ്യം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്

- ബെംഗളൂരു വഴിയുള്ള കണ്ണൂര്‍-ലണ്ടന്‍ ഹീത്രോ പ്രതിദിന സര്‍വീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നു.

- കണ്ണൂരില്‍ നിന്ന് രാവിലെ 10.15ന് പുറപ്പെടുന്ന വിമാനം

Full Story
  21-01-2026
ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു: 13-45 വയസ്സുവരെയുള്ളവര്‍ ചൂഷണത്തിന് വിധേയരായി
രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറെ കോടതിയില്‍ ഹാജരാക്കി. ഇയാളുടെ അതിക്രമങ്ങള്‍ക്ക് വിധേയരായരില്‍ 13 വയസ് പൂര്‍ത്തിയാകാത്ത കുട്ടികളും ഉണ്ട്. 38 രോഗികളാണ് പരാതിക്കാരായി ഉള്ളത്. ഡെഡ്ലിയിലെ റോയല്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും, റസ്സല്‍സ് ഹാള്‍ ഹോസ്പിറ്റലിലുമായി എത്തിയ പെണ്‍കുട്ടികളേയും സ്ത്രീകളേയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തു. 2017നും 2021നും ഇടയില്‍ നടന്ന സംഭവങ്ങളാണ് കേസിന് ആധാരം. നഥാനിയല്‍ സ്പെന്‍സര്‍ എന്നാണ് പ്രതിയുടെ പേര്. 38 വയസ്സുകാരനാണു പ്രതി.

ബര്‍മിംഗ്ഹാം, ഗ്രെയ്റ്റ് ഹാംപ്ഡെന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്പെന്‍സര്‍, നോര്‍ത്ത് സ്റ്റഫോര്‍ഡ്ഷയര്‍ ജസ്റ്റിസ് സെന്ററിലാണ് ഹാജരായത്. ഫെബ്രുവരി 20ന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്രൗണ്‍ കോടതി ഇയാളുടെ കേസ് വിചാരണയ്ക്ക്
Full Story
  21-01-2026
വോട്ട് സര്‍വേയില്‍ റിഫോം യുകെയുടെ തിളക്കം: കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുമെന്നാണ് സര്‍വേ പറയുന്നത്
അഭിപ്രായ സര്‍വ്വേയില്‍ ജനപിന്തുണയുടെ 24 പോയിന്റ് നേടി റിഫോം യുകെ മുന്നില്‍. ലേബര്‍ പാര്‍ട്ടിക്ക് 19 പോയിന്റ്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 14, ഗ്രീന്‍ പാര്‍ട്ടിക്ക് 17 പോയിന്റുകള്‍. യു ഗവ് നടത്തിയതാണ് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേ.
മൊത്തം ലഭിക്കുന്ന വോട്ടുകളുടെ നേരിട്ടുള്ള അനുപാതത്തിലായിരിക്കില്ല ലഭിക്കുന്ന സീറ്റുകള്‍ എങ്കിലും, ഇത് വലതുപക്ഷ അനുഭാവികള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. തമ്മില്‍ത്തമ്മിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, ഒരുമിച്ച് നിന്ന് രാജ്യത്തിന്റെ നിയന്ത്രണം തിരികെ വാങ്ങണമെന്ന ആവശ്യം ടോറികള്‍ക്കും റിഫോമിനും മേല്‍ ശക്തമാകാന്‍ തുടങ്ങിയിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും നയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നാണ് കഴിഞ്ഞയാഴ്ച ഇരു കക്ഷികളും യോജിച്ച്
Full Story
  21-01-2026
യുകെയിലെ മലയാളികളില്‍ കുറ്റകൃത്യങ്ങളുടെ വര്‍ധന; സമൂഹത്തില്‍ ആശങ്ക

ലണ്ടന്‍: ലണ്ടനില്‍ മികച്ച ജീവിതം തേടിയെത്തുന്ന മലയാളികളില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് നീതിന്യായ മന്ത്രാലയത്തിന്റെയും ഇമിഗ്രേഷന്‍ വകുപ്പിന്റെയും കണക്കുകള്‍ പ്രകാരം, യുകെയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ ഗണ്യമായൊരു വിഭാഗം മലയാളികളാണെന്നത് പ്രവാസി സമൂഹത്തെ ആശങ്കയിലാക്കുന്നു.

പ്രധാന കുറ്റകൃത്യങ്ങള്‍

- ഗാര്‍ഹിക പീഡനം: യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് ഗാര്‍ഹിക പീഡനക്കേസുകളിലാണ്. പങ്കാളിയോടുള്ള വാക്കുതര്‍ക്കം, ശാരീരിക കയ്യേറ്റം,

Full Story
  21-01-2026
ട്രംപിന്റെ വിദേശനയങ്ങള്‍ക്കെതിരെ എഡ് ഡേവിയുടെ രൂക്ഷ വിമര്‍ശനം

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിദേശനയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുകെയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് എഡ് ഡേവി രംഗത്തെത്തി. ട്രംപ് 'ഇന്റര്‍നാഷനല്‍ ഗ്യാങ്സ്റ്റര്‍' ആണെന്നും, അമേരിക്ക കണ്ടിട്ടുള്ളതില്‍ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണെന്നും അദ്ദേഹം ആരോപിച്ചു.

യുകെ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവാണ് എഡ് ഡേവി. ഡെന്മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലന്‍ഡ് വാങ്ങാനുള്ള ട്രംപിന്റെ നീക്കത്തെയും, അതിനെ എതിര്‍ത്ത യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്ക് മേല്‍ വ്യാപാര താരിഫുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തെയും തുടര്‍ന്നാണ് അദ്ദേഹത്തിന്റെ

Full Story
  21-01-2026
യുകെയിലെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് മറന്നുപോയ 'ചൈല്‍ഡ് ട്രസ്റ്റ് ഫണ്ട്' അക്കൗണ്ടുകളില്‍ കോടികള്‍

ലണ്ടന്‍: യുകെയിലെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തങ്ങളുടെ പേരില്‍ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വലിയൊരു തുകയെക്കുറിച്ച് അറിവില്ലാതെ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടിഷ് നികുതി വകുപ്പായ എച്ച്എംആര്‍സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 7.5 ലക്ഷത്തിലധികം യുവാക്കള്‍ക്കാണ് ഇത്തരത്തില്‍ പണം ലഭിക്കാനുള്ളത്. ശരാശരി 2,242 പൗണ്ട് (ഏകദേശം 2.4 ലക്ഷം രൂപ) വീതം ഓരോരുത്തര്‍ക്കും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്താണ് ചൈല്‍ഡ് ട്രസ്റ്റ് ഫണ്ട്?

2002 സെപ്റ്റംബര്‍ 1നും 2011 ജനുവരി 2നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്കായി യുകെ സര്‍ക്കാര്‍ ആരംഭിച്ച

Full Story
  21-01-2026
ബ്രിട്ടനില്‍ വ്യാജ രേഖകളിലൂടെ ജോലി നേടുന്നവരെതിരെ വന്‍ പരിശോധന

ലണ്ടന്‍: ബ്രിട്ടനില്‍ ജോലി നേടുന്നതിനായി വ്യാജ പാസ്പോര്‍ട്ടുകളും വീസ രേഖകളും സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ച ആയിരക്കണക്കിന് ആളുകള്‍ കുടിയേറ്റ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അടുത്തിടെ നടന്ന ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ വന്‍തോതില്‍ വ്യാജരേഖകള്‍ പിടിച്ചെടുത്തതോടെയാണ് രാജ്യത്ത് ഇതുവരെ കണ്ട ഏറ്റവും വലിയ രേഖാപരിശോധനയ്ക്ക് ഹോം ഓഫിസ് തുടക്കമിട്ടത്.

യുകെയില്‍ ജോലി നേടാന്‍ തട്ടിപ്പുകാര്‍ പ്രധാനമായും മൂന്ന് രീതികളിലാണ് വ്യാജരേഖകള്‍ ഉപയോഗിക്കുന്നത്.

- ഷെയര്‍ കോഡ് തട്ടിപ്പ്: കെയര്‍ മേഖലയിലാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്. മറ്റൊരാളുടെ വിവരങ്ങള്‍

Full Story
  21-01-2026
ബ്രിട്ടനില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് ആവശ്യപ്പെട്ട് ലേബര്‍ എംപിമാര്‍ കത്ത്

ലണ്ടന്‍: പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 61 ലേബര്‍ എംപിമാര്‍ സര്‍ക്കാരിന് കത്തു നല്‍കി. പ്രധാനമന്ത്രി സര്‍ കിയേര്‍ സ്റ്റാമറിന് നല്‍കിയ കത്തിലാണ് ഭരണകക്ഷി എംപിമാരുടെ ഈ ആവശ്യം.

ഓസ്‌ട്രേലിയ കഴിഞ്ഞ ഡിസംബറില്‍ നടപ്പാക്കിയ നിയമത്തിന് സമാനമായ രീതിയില്‍ ബ്രിട്ടനിലും നിയമനിര്‍മാണം വേണമെന്നാണ് എംപിമാരുടെ നിലപാട്. ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, നോര്‍വേ, ന്യൂസീലന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യ പ്രതിപക്ഷ കക്ഷികളായ

Full Story
[144][145][146][147][148]
 
-->




 
Close Window