Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  20-03-2026
പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. വരും മാസങ്ങളില്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയ്ക്കും കേന്ദ്ര ബാങ്ക് സൂചന നല്‍കി. യുഎസ്-ഇസ്രയേല്‍ നടത്തുന്ന ഇറാന്‍ യുദ്ധം യുകെയിലെ പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്ന ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് നിരക്ക് നിലനിര്‍ത്താന്‍ വോട്ട് ചെയ്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എനര്‍ജി വിലകള്‍ ഉയരുമെന്ന ഭീതിയാണ് തീരുമാനം സ്വാധീനിച്ചത്.

തീരുമാനത്തിന് പിന്നാലെ പൗണ്ട് യുഎസ് ഡോളറിനെതിരെ

Full Story
  20-03-2026
ലണ്ടനില്‍ പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ

ലണ്ടന്‍: പൊതുസ്ഥലത്ത് പാന്‍ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കനത്ത പിഴ ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. എഡ്ജ്വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാര്‍ ഭദ്രേ പട്ടേല്‍, റുയിസ്ലിപിലെ ഹിതേഷ് പട്ടേല്‍ എന്നിവര്‍ക്ക് 1391 പൗണ്ട് വീതം (ഏകദേശം 1.72 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.

ആദ്യഘട്ടത്തില്‍ ഇരുവര്‍ക്കും നൂറുപൗണ്ട് വീതം (ഏകദേശം 12,371 രൂപ) പിഴ ചുമത്തിയിരുന്നെങ്കിലും, അവര്‍ അത് അടച്ചില്ല. ഇതോടെയാണ് പിഴത്തുക കൂട്ടിയത്.

എഡ്ജ്വെയറിലെ കിങ്സ്ബറി റോഡിലെ മെട്രോ സ്റ്റേഷനു സമീപം പാന്‍ മസാല ചവച്ചുതുപ്പിയതിനാണ് അക്ഷിത് പട്ടേലിന് 2025 ജൂണില്‍ നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍

Full Story
  20-03-2026
ലണ്ടന്‍ ഹൈക്കോടതിയില്‍ നീരവ് മോദിയുടെ അപ്പീല്‍ ഹര്‍ജി വാദം പൂര്‍ത്തിയായി

ലണ്ടന്‍: ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ വജ്രവ്യാപാരി നീരവ് മോദി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ലണ്ടന്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. 54 കാരനായ നീരവ് മോദി, ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതിനിടെ താന്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്ന വാദം ഉന്നയിച്ചു.

ലോര്‍ഡ് ജെറമി സ്റ്റുവര്‍ട്ട് സ്മിത്ത്, ജസ്റ്റിസ് റോബര്‍ട്ട് ജേ എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട ശേഷം വിധി പറയാനായി മാറ്റി. വിധി എത്രയും വേഗം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യയിലേക്ക് അയച്ചാല്‍ മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വരുമെന്നും, ചോദ്യം

Full Story
  20-03-2026
അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് വിജയകരമായ ചികിത്സ

അങ്കമാലി: യുകെയില്‍ താമസിക്കുന്ന 40കാരനായ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധചികിത്സ പുതുജീവന്‍ നല്‍കി. 'ഡിസെക്ടിങ് അന്യൂറിസം' എന്ന അതിസങ്കീര്‍ണവും അപൂര്‍വവുമായ തലച്ചോറിലെ രക്തക്കുഴല്‍ രോഗാവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഭേദമാക്കിയത്.

തലവേദനയെ തുടര്‍ന്ന് യുകെയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗനിര്‍ണയം സാധ്യമാകാതെ വന്നിരുന്നു. എംആര്‍ഐ, നട്ടെല്ലില്‍നിന്ന് ദ്രാവകം എടുത്തുള്ള പരിശോധന തുടങ്ങി നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടിലെത്തിയ അദ്ദേഹം അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ ചികിത്സ തേടി.
Full Story

  19-03-2026
യുകെയില്‍ മെനിഞ്ചൈറ്റിസ് വ്യാപനം ആശങ്കയുണര്‍ത്തുന്നു

കൊച്ചി: കെന്റിലെ രണ്ടാമത്തെ യൂണിവേഴ്സിറ്റിയിലും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതോടെ രോഗവ്യാപനം ആശങ്കാജനകമായി. കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വളരെ കുറച്ച് പേരുമായാണ് ഇയാള്‍ ബന്ധപ്പെടുന്നതെന്നും, ഇവര്‍ക്ക് മുന്‍കരുതലായി ആന്റിബയോട്ടിക്കുകള്‍ നല്‍കുമെന്നും യൂണിവേഴ്സിറ്റി അറിയിച്ചു.

കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രിയിലാണ് പുതിയ കേസുകളുടെ ഉറവിടം. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഇവിടെ എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. കെന്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും, ഫേവര്‍ഷാം ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് രോഗബാധയെ തുടര്‍ന്ന്

Full Story
  19-03-2026
യുകെയിലെ വിസയ്ക്കുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ ഓണ്‍ലൈനാകുന്നു; തട്ടിപ്പിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ്

ലണ്ടന്‍: യുകെയിലേക്ക് വിസ നേടാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ ഓണ്‍ലൈനായി മാറ്റാനുള്ള നീക്കം തട്ടിപ്പുകാര്‍ക്കും ക്രിമിനല്‍ സംഘങ്ങള്‍ക്കും വഴിതുറക്കുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നു. ഇംഗ്ലീഷ് പരീക്ഷകളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ദാതാക്കള്‍ ഹോം ഓഫീസിന് അയച്ച കത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്.

816 മില്യണ്‍ പൗണ്ടിന്റെ പുതിയ കരാര്‍ പ്രകാരം ഡിസംബറോടെ വിസയ്ക്കുള്ള ഇംഗ്ലീഷ് പരീക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകും. അപേക്ഷകര്‍ക്ക് തങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പരീക്ഷ നടത്താന്‍ സാധിക്കും. എന്നാല്‍, AI ഉള്‍പ്പെടെയുള്ള സാങ്കേതിക സഹായം ഉപയോഗിച്ച് വ്യാജ ഫലങ്ങള്‍ ഉണ്ടാക്കാന്‍

Full Story
  19-03-2026
ലീഡ്‌സില്‍ ഐറിഷ് വനിതയ്ക്ക് നഷ്ടപരിഹാരം

ലീഡ്‌സിലെ ഒരു സിവില്‍ എന്‍ജിനീയറിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഐറിഷ് വനിത ബെര്‍ണഡെറ്റ് ഹെയ്‌സിന് 23,000 പൗണ്ട് (ഏകദേശം 24 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ബുക്ക് കീപ്പറായി ജോലി ചെയ്തിരുന്ന 55 കാരിയായ ഹെയ്‌സിനെ തൊഴിലുടമ മിക്ക് അറ്റ്കിന്‍സ് സ്ഥിരമായി 'പൊട്ടറ്റോ' (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ കണ്ടെത്തി. 2023-2024 കാലയളവില്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ അറ്റ്കിന്‍സ് ഉരുളക്കിഴങ്ങ് എന്ന് വിളിക്കുകയോ അതിന്റെ ഇമോജികള്‍ അയയ്ക്കുകയോ ചെയ്തിരുന്നു.

ആറ് മാസത്തോളം നീണ്ടുനിന്ന ഈ പെരുമാറ്റം 'ആയിരം മുറിവുകളേറ്റതുപോലെ'

Full Story
  19-03-2026
ലെബനനിലെ ജനങ്ങള്‍ക്ക് ബ്രിട്ടന്റെ സഹായഹസ്തം

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ലെബനനിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായവുമായി ബ്രിട്ടന്‍ രംഗത്തെത്തി. ലെബനനിലെ വിവിധ മാനുഷിക സേവന സംഘടനകള്‍ക്കായി അഞ്ച് മില്യണ്‍ പൗണ്ട് (ഏകദേശം 6.6 മില്യണ്‍ യുഎസ് ഡോളര്‍) അനുവദിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കിടയില്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന ലക്ഷക്കണക്കിന് സാധാരണക്കാരുടെ സംരക്ഷണമാണ് ഈ സഹായത്തിന്റെ ലക്ഷ്യം. നിലവിലെ കണക്കുകള്‍ പ്രകാരം എട്ടു ലക്ഷത്തിലധികം ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലും തെരുവുകളിലും കഴിയുകയാണ്.

Full Story

[146][147][148][149][150]
 
-->




 
Close Window