Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
വിമാനത്തില്‍ മലയാളി യുവാവിന്റെ നഗ്‌നതാപ്രദര്‍ശനം; യുകെയില്‍ കേസ്
reporter

ന്യൂകാസില്‍: ദുബായില്‍ നിന്ന് യുകെയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ മലയാളി യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കോടതികേസായി. സംഭവത്തിന് സാക്ഷിയാകേണ്ടിവന്ന സ്ത്രീ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിച്ചതോടെയാണ് 27 കാരന്‍ പിടിയിലായത്. അമ്മയും കുഞ്ഞും സമീപത്ത് ഇരിക്കുമ്പോഴായിരുന്നു യുവാവിന്റെ ദുഷ്‌പെരുമാറ്റമെന്നാണ് പരാതി. ഫുഡ് സയന്‍സ് ആന്‍ഡ് ബയോടെക്നോളജിയില്‍ മാസ്റ്റേഴ്സ് നേടിയ ഇയാള്‍ യുകെയില്‍ ബയോടെക്നോളജി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ദുബായില്‍ നിന്ന് ന്യൂകാസിലിലേക്ക് എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്.

കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരുന്ന സമയത്ത് യുവാവ് അസഭ്യമായി പെരുമാറുകയായിരുന്നുവെന്ന് ഓസ്ട്രേലിയന്‍ സ്വദേശിനിയായ സ്ത്രീ കോടതിയില്‍ മൊഴിനല്‍കി. മടിയില്‍ തലയിണ വെച്ചിരുന്നതിനാല്‍ ആദ്യം ഇയാള്‍ ആയുധമോ മറ്റോ ഒളിപ്പിക്കുന്നുവെന്നാണ് കരുതിയതെന്നും പിന്നീട് എന്താണ് നടക്കുന്നതെന്ന് വ്യക്തമായതായും അവര്‍ പറഞ്ഞു. വീഡിയോ ലിങ്ക് വഴിയാണ് സ്ത്രീ ന്യൂകാസില്‍ മജിസ്ട്രേറ്റ്സ് കോടതിയില്‍ സാക്ഷ്യം നല്‍കിയത്.

അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോടെക്നോളജിയില്‍ ബിടെക് നേടിയ പ്രതി നിലവില്‍ ബയോടെക്നോളജി സ്ഥാപനത്തില്‍ ഡെവലപ്മെന്റ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായപ്പോള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിട്ടില്ലെന്ന് ആദ്യം യുവാവ് നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. കേസില്‍ പ്രീ-സെന്റന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്തിമവിധി ജൂണ്‍ 2ലേക്ക് മാറ്റി. ഡിസ്ട്രിക്ട് ജഡ്ജി കെയ്റ്റ് മീക്കാണ് കേസ് പരിഗണിച്ചത്.

 
Other News in this category

 
 




 
Close Window