Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിര്‍ണായക തെരഞ്ഞെടുപ്പ്; ലേബറിനും സ്റ്റാര്‍മറിനും അഗ്‌നിപരീക്ഷ
reporter

ലണ്ടന്‍: ഇംഗ്ലണ്ട്, സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തി. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിനും ഭരണപക്ഷത്തിനും നിര്‍ണായകമായി കണക്കാക്കപ്പെടുന്ന കൗണ്‍സില്‍, പ്രാദേശിക തെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 വരെ തുടരും. ഫലങ്ങള്‍ വെള്ളിയാഴ്ച മുതല്‍ വാരാന്ത്യത്തോടെ പുറത്തുവരുമെന്നാണ് വിലയിരുത്തല്‍. അധികാരത്തിലെത്തി കുറച്ച് മാസങ്ങള്‍ മാത്രം പിന്നിടുന്ന ലേബര്‍ സര്‍ക്കാരിന്റെ ജനപിന്തുണ എത്രത്തോളമാണെന്ന് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സ്‌കോട്ട്ലണ്ടില്‍ ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള നിര്‍ണായക മേഖലകളുടെ നിയന്ത്രണം കൈകാര്യം ചെയ്യുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കുള്ള 129 അംഗങ്ങളേയും വീണ്ടും തെരഞ്ഞെടുക്കും. സ്വാതന്ത്ര്യവാദ പ്രസ്ഥാനത്തിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ എത്രത്തോളമാണെന്നതും ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

വെയില്‍സില്‍ 1999 മുതല്‍ അധികാരത്തില്‍ തുടരുന്ന ലേബര്‍ പാര്‍ട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ നേരിടേണ്ടി വരുന്നത്. 92 സീറ്റുകളിലേക്കാണ് ഇവിടെ മത്സരം നടക്കുന്നത്. ഇത്തവണ നിരവധി മലയാളി സ്ഥാനാര്‍ഥികളും വിവിധ മണ്ഡലങ്ങളില്‍ ജനവിധി തേടുന്നുണ്ട്. യുകെയിലെ മലയാളി സമൂഹത്തിന്റെ രാഷ്ട്രീയ സാന്നിധ്യം ശക്തമാകുന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. ആരോഗ്യരംഗം, വിദ്യാഭ്യാസം, കുടിയേറ്റ നയം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു പലരുടെയും തെരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം റിഫോം യുകെയും ഗ്രീന്‍ പാര്‍ട്ടിയും ഇത്തവണ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. പലസ്തീന്‍ വിഷയത്തെ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ ചില മണ്ഡലങ്ങളില്‍ ശക്തമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window