Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വോട്ടെടുപ്പ് തുടങ്ങി; മലയാളി സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്: കൗണ്‍സിലുകളിലേക്ക് വിധിയെഴുത്ത് രാത്രി 10 വരെ
Text By: UK Malayalam Pathram
ഇംഗ്ലണ്ട് , സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തില്‍. കീര്‍ കീര്‍ സ്റ്റാര്‍മറിനും ലേബര്‍ സര്‍ക്കാരിനും നിര്‍ണായകമായ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തുടങ്ങി.

രാവിലെ 7 നു തുടങ്ങിയ വോട്ടെടുപ്പ് രാത്രി 10 വരെ നടക്കും. ഫലങ്ങള്‍ വെള്ളിയാഴ്ച വാരാന്ത്യത്തോടെ പുറത്തുവരുമെന്നാണ് സൂചന. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നയിക്കുന്ന ലേബര്‍ സര്‍ക്കാരിനും ഇതൊരു പരീക്ഷണസമയമാണ്.

ആരോഗ്യവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളുടെ നിയന്ത്രണം തീരുമാനിക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റിലേക്കുള്ള എല്ലാ 129 അംഗങ്ങളേയും ഈ തെരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കും. ഇന്‍ഡിപെന്‍ഡന്‍സ് മൂവ്മെന്റിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ എത്രത്തോളമാണെന്നതും ഫലം വ്യക്തമാക്കുമെന്നാണ് നിരീക്ഷണം.

വെയില്‍സില്‍ 1999 മുതല്‍ തുടര്‍ച്ചയായി അധികാരത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് ശക്തമായ വെല്ലുവിളിയാണ് ഇത്തവണ നേരിടേണ്ടിവരുന്നത്. 92 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
 
Other News in this category

 
 




 
Close Window