Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
UK Special
  Add your Comment comment
ജനിതക രോഗമായ എസ്എംഎ കണ്ടെത്താന്‍ ഇംഗ്ലണ്ടിലെ നവജാത ശിശുക്കള്‍ക്ക് പരിശോധന
reporter

ലണ്ടന്‍: ജീവന് ഭീഷണിയാകാവുന്ന അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) കണ്ടെത്തുന്നതിനായി ഇംഗ്ലണ്ടിലെ എല്ലാ നവജാത ശിശുക്കള്‍ക്കും പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുന്‍ ലിറ്റില്‍ മിക്‌സ് ഗായിക ജെസി നെല്‍സണ്‍ തീരുമാനത്തെ 'എസ്എംഎ ബാധിത കുടുംബങ്ങളുടെ വിജയം' എന്നാണ് വിശേഷിപ്പിച്ചത്. ജെസിയുടെ ഇരട്ട പെണ്‍മക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നവജാത ശിശുക്കള്‍ക്ക് എസ്എംഎ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ പ്രചാരണം നടത്തിയിരുന്നു.

പഠനപദ്ധതിയുടെ ഭാഗമായി 2026 ഒക്ടോബറില്‍ പരിശോധന ആരംഭിക്കും. തുടര്‍ന്ന് 2027 ഒക്ടോബറോടെ ഇംഗ്ലണ്ടിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ജനനശേഷം കുഞ്ഞിന്റെ കാല്‍പ്പാദത്തില്‍നിന്ന് ശേഖരിക്കുന്ന ചെറിയ രക്തസാമ്പിള്‍ ഉപയോഗിച്ചായിരിക്കും പരിശോധന നടത്തുക. പേശികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന നാഡീകോശങ്ങളെ ബാധിക്കുന്ന അപൂര്‍വ ജനിതക രോഗമാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി. രോഗം ബാധിക്കുന്നതോടെ പേശികള്‍ ക്രമേണ ദുര്‍ബലമാകും. കൈകാലുകള്‍ ചലിപ്പിക്കുക, നടക്കുക, ശ്വസിക്കുക, ഭക്ഷണം വിഴുങ്ങുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകാം. രോഗം നേരത്തേ കണ്ടെത്തി ചികിത്സ ആരംഭിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരുപരിധിവരെ തടയാനും കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window