Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുവതിയുടെ അരികില്‍ സീറ്റ് വേണ്ട: വിമാനത്തില്‍ കയറിയ യുവാവ് എയര്‍ലൈന്‍സ് ക്രൂവിന്റെ മുഖത്തടിച്ചു
Text By: UK Malayalam Pathram
സ്ത്രീയുടെ അരികിലിരുന്ന് യാത്ര ചെയ്യാന്‍ ശരിയത്ത് നിയമം അനുവദിക്കുന്നില്ലെന്ന് യാത്രക്കാരന്‍. ചോദ്യം ചെയ്ത എയര്‍ ക്രൂവിന്റെ മുഖത്തടിക്കുകയും ചെയ്തു. ജര്‍മ്മനിയിലേക്ക് പറന്ന ഒരു വിമാനത്തിലായിരുന്നു വിചിത്രമായ ഈ സംഭവം.

തുര്‍ക്കിയില്‍ നിന്നും ഡസെല്‍ഡോര്‍ഫിലേക്ക് പറന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവങ്ങള്‍. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ജര്‍മ്മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കിഷ് വംശജനായ ജര്‍മ്മന്‍ പൗരനാണ് ശരിയത്തും പറഞ്ഞ് സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ചത്. വിഷയത്തില്‍ യാത്രക്കാരനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരിയുടെ മുഖത്തടിച്ചതോടെ സംഗതി കൂടുതല്‍ വിഷയമായി.

ഡസെല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിലേക്ക് ജര്‍മ്മന്‍ പോലീസ് എത്തുകയും, ഇയാളെ പിടികൂടുകയും ചെയ്തു. ഫെഡറല്‍ പോലീസിനോട് പ്രതി കുറ്റങ്ങള്‍ സമ്മതിച്ചതായാണ് വിവരം.
 
Other News in this category

 
 




 
Close Window