Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി തിങ്കളാഴ്ച സ്ഥാനമേല്‍ക്കും: 59-ാം പ്രധാനമന്ത്രി കുടിയേറ്റക്കാരോടുള്ള നയങ്ങള്‍ ചര്‍ച്ചയാകുന്നു
Text By: UK Malayalam Pathram
ലേബര്‍ പാര്‍ട്ടി നേതാവ് ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച പുതിയ മന്ത്രിസഭയെ പ്രഖ്യാപിക്കും. കീര്‍ സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ പാര്‍ട്ടി നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ബേണ്‍ഹാം, ലണ്ടനില്‍ നടന്ന പ്രത്യേക ലേബര്‍ സമ്മേളനത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന വാഗ്ദാനമാണ് മുന്നോട്ടുവച്ചത്. പാര്‍ട്ടിയിലെ 379 എംപിമാരുടെ പിന്തുണയും നിരവധി അനുബന്ധ സംഘടനകളുടെ അംഗീകാരവും നേടിയ ബേണ്‍ഹാം, രാജ്യത്തിന്റെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്ന ഭരണസംവിധാനം രൂപീകരിക്കുമെന്ന് വ്യക്തമാക്കി.

അധികാരം ലണ്ടനില്‍ മാത്രം കേന്ദ്രീകരിക്കുന്ന രീതിക്ക് വിരാമമിട്ട് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുക, സാമൂഹിക ഭവന നിര്‍മാണം വര്‍ധിപ്പിക്കുക, തളര്‍ന്നുപോയ സാമൂഹിക പരിചരണ സംവിധാനത്തെ പുനഃസംഘടിപ്പിക്കുക, ബിസിനസ് വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ബേണ്‍ഹാം പറഞ്ഞു. മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ഐക്യവും സ്ഥിരതയും ഉറപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നള്‍ഡ്‌സ് ഉള്‍പ്പെടെയുള്ള ചില പ്രമുഖര്‍ക്ക് പുതിയ മന്ത്രിസഭയിലും പ്രധാന ചുമതലകള്‍ ലഭിക്കുമെന്ന സൂചനകളുണ്ട്.

തിങ്കളാഴ്ച സ്റ്റാര്‍മര്‍ ഔദ്യോഗികമായി രാജിവച്ചതിന് ശേഷം ചാള്‍സ് മൂന്നാമന്‍ രാജാവ് ബേണ്‍ഹാമിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരിക്കുന്നതും പൊതുസേവന മേഖലകള്‍ പ്രതിസന്ധി നേരിടുന്നതും ഭരണകക്ഷിയുടെ ജനപ്രീതി ഇടിഞ്ഞതുമാണ് പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന വലിയ വെല്ലുവിളികള്‍. ഭവന പ്രതിസന്ധി, ആരോഗ്യ - സാമൂഹിക പരിചരണ മേഖലയിലെ പ്രശ്‌നങ്ങള്‍, ഉയരുന്ന ചെലവുകള്‍, എന്നിവ പരിഹരിക്കാന്‍ നിരവധി നയപ്രഖ്യാപനങ്ങള്‍ നടത്താനാണ് ബേണ്‍ഹാമിന്റെ പദ്ധതി. പുതിയ ചാന്‍സലര്‍ ആരാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ആകാംക്ഷയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window