Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  09-03-2026
യുകെയില്‍ പ്രകൃതി വാതക സംഭരണം ആശങ്കാജനക നിലയില്‍

ലണ്ടന്‍: ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ യുകെയിലെ പ്രകൃതി വാതക സംഭരണം വെറും രണ്ടുദിവസത്തേക്ക് മാത്രം മതിയാകുന്ന നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഗ്യാസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ശനിയാഴ്ച ബ്രിട്ടനില്‍ 6999 ഗിഗാവാട്ട് മണിക്കൂര്‍ ഫോസില്‍ ഗ്യാസ് മാത്രമാണ് സംഭരണത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 9105 ഗിഗാവാട്ട് മണിക്കൂര്‍ ആയിരുന്നു. പരമാവധി സംഭരണ ശേഷി 21 ദിവസമാണെങ്കിലും നിലവിലെ നില രണ്ടുദിവസത്തില്‍ താഴെയെന്നത് ആശങ്ക ഉയര്‍ത്തുന്നു.

ഗള്‍ഫ് പ്രതിസന്ധിയുടെ ആഘാതം

യൂറോപ്പിലേക്ക് പോകുന്ന ചില പ്രകൃതി വാതക കപ്പലുകള്‍ വഴി മാറി

Full Story
  09-03-2026
ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ സംഘര്‍ഷം: ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങള്‍

തെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ യുഎസും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങള്‍ സംഘര്‍ഷത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തി. ഇറാന്റെ എണ്ണയും ഫ്യൂവല്‍ ഡിപ്പോട്ടുകളും ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങള്‍ നഗരത്തിന്റെ ആകാശം ചുവപ്പിച്ചിരിക്കുകയാണ്. ഇറാനെ ''തീര്‍ക്കാതെ'' പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് അമേരിക്കയും ഇസ്രയേലും മുന്നേറുന്നത്.

അതേസമയം, ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും അയയ്ക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഖത്തര്‍, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്. ഇറാനിലെ ഭരണകൂടത്തെ ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാട് യുഎസ്

Full Story
  09-03-2026
യുകെയില്‍ ഡീസല്‍ വില 16 മാസത്തിനിടയിലെ ഉയര്‍ന്ന നിലയില്‍

ലണ്ടന്‍: മദ്ധ്യപൂര്‍വ്വേഷ്യയിലെ യുദ്ധം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ യുകെയിലെ ഇന്ധനവില കുതിച്ചുയരുന്നു. ആര്‍.എ.സി ഫ്യുവല്‍ വാച്ച് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡീസലിന്റെ വില കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഡീസല്‍ വില ലിറ്ററിന് ആറു പെന്‍സ് വര്‍ധിച്ച് ശരാശരി 148.35 പെന്‍സ് ആയി. പെട്രോള്‍ വിലയും ലിറ്ററിന് നാലു പെന്‍സ് ഉയര്‍ന്ന് 136.53 പെന്‍സ് ആയി.

സാധാരണ 55 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു ഫാമിലി കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുമ്പോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് 3.30 പൗണ്ട് അധികവും, പെട്രോള്‍ വാഹനങ്ങള്‍ക്ക് 2 പൗണ്ട് അധികവും ചെലവാകുമെന്ന്

Full Story
  09-03-2026
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം

ലണ്ടന്‍: ഇംഗ്ലണ്ടിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ നയങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിര്‍ബന്ധിത വിദ്യാഭ്യാസ നയങ്ങള്‍ പുനഃപരിശോധിച്ച് അവയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ പാഠ്യവിഷയങ്ങള്‍ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. മാതാപിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകള്‍ പരിഗണിച്ച് നിരവധി സംഘടനകള്‍ വിദ്യാഭ്യാസ

Full Story
  09-03-2026
ബ്രിട്ടനില്‍ അമേരിക്കന്‍ ബി-1ബി ലാന്‍സര്‍ ബോംബറുകള്‍

ലണ്ടന്‍: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ, ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ പ്രഹരശേഷിയുള്ള ബി-1ബി ലാന്‍സര്‍ സ്ട്രാറ്റജിക് ബോംബറുകള്‍ ബ്രിട്ടനില്‍ വിന്യസിച്ചു. ഗ്ലൗസെസ്റ്റര്‍ഷെയറിലെ ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിലാണ് ഈ ബോംബറുകള്‍ എത്തിയത്.

പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നതനുസരിച്ച്, ഇത് അമേരിക്ക ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങള്‍ വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. ദീര്‍ഘദൂര പ്രഹരശേഷിയുള്ള ഈ ബോംബറുകള്‍ എത്തിയതോടെ പശ്ചിമേഷ്യയിലെ ഏത് ലക്ഷ്യസ്ഥാനവും

Full Story
  08-03-2026
യുകെയില്‍ കുടിയേറ്റ നിയമം കൂടുതല്‍ കടുപ്പം

ലണ്ടന്‍: യുകെയിലെ കുടിയേറ്റം ഇനി എളുപ്പമല്ലെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സ് (പി.ആര്‍) സ്റ്റാറ്റസ് ലഭിച്ചാലും കാലങ്ങളോളം ഇവിടെ തുടരാമെന്ന് കരുതാനാകില്ല. കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

തൊഴിലിനായും പഠനത്തിനായും വരുന്നവര്‍ക്ക് പിന്നീട് പി.ആര്‍ ലഭിച്ച് സ്ഥിരജീവിതം തുടരുന്ന സാഹചര്യം നിയന്ത്രിക്കാനാണ് നടപടി. പി.ആര്‍ ലഭിക്കാന്‍ വേണ്ട കാലയളവ് പത്ത് വര്‍ഷമായി കൂട്ടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന പ്രാവീണ്യം തെളിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വൈദഗ്ധ്യമുള്ളവരെ മാത്രമാണ്

Full Story
  08-03-2026
ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ഇന്ത്യന്‍ യുവ ഡിസൈനറുടെ തിളക്കമാര്‍ന്ന അരങ്ങേറ്റം

ലണ്ടന്‍: ലോകപ്രശസ്ത മോഡലുകളും ഡിസൈനര്‍മാരും അണിനിരക്കുന്ന ലണ്ടന്‍ ഫാഷന്‍ വീക്കില്‍ 23 കാരിയായ ഖുഷി കുമാര്‍ തന്റെ സ്വന്തം ഡിസൈനുകളുമായി റാമ്പില്‍ എത്തി. കാണികളെ വിസ്മയിപ്പിച്ച അവതരണത്തോടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഡിസൈനര്‍ എന്ന ബഹുമതി ഖുഷിക്ക് ലഭിച്ചു.

''എന്റെ വസ്ത്രത്തില്‍ സ്ത്രീകള്‍ക്ക് സന്തോഷം തോന്നണം'' എന്നതാണ് ഖുഷിയുടെ ആഗ്രഹം. പുതുതലമുറയായ ജെന്‍ സി യുവാക്കളെ ലക്ഷ്യമാക്കി അന്താരാഷ്ട്ര അരങ്ങേറ്റം നേടിയത് വലിയ നേട്ടമായി. 2026 ഫെബ്രുവരി 21-ന് നടന്ന ഫാഷന്‍ വീക്കിലെ ഫാഷന്‍ സ്‌കൗട്ട് വണ്‍സ് ടു വാച്ച് പരിപാടിയില്‍ 'കലന്ത - അവേക്കണിങ് ഓഫ് ദി ഹൗസ്' എന്ന പേരില്‍ എട്ട് ഔട്ട്ഫിറ്റുകളാണ് ഖുഷി അവതരിപ്പിച്ചത്. നടി പൂജ ഹെഗ്ഡെ

Full Story
  08-03-2026
ബ്രിട്ടന്‍ പങ്കാളിയാകാത്തതില്‍ ട്രംപിന്റെ നീരസം

വാഷിങ്ടണ്‍: ഇറാനിതെരായ ആക്രമണത്തില്‍ ബ്രിട്ടന്‍ പങ്കാളിയാകാത്തതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീരസം പ്രകടിപ്പിച്ചു. ''യുദ്ധം ജയിച്ചതിനുശേഷം ആരും ഇനി കൂടെ കൂടേണ്ടതില്ല. ബ്രിട്ടന്‍ ഇനി യുദ്ധക്കപ്പലുകള്‍ അയക്കേണ്ട ആവശ്യമില്ല. ബ്രിട്ടന്റെ ഈ നിലപാട് മറക്കില്ല'' എന്നും ട്രംപ് വ്യക്തമാക്കി.

ബ്രിട്ടന്‍ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് അയക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമെന്നും, ഇതുവരെ ആക്രമണം നടത്താത്ത സ്ഥലങ്ങളിലും ആക്രമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Full Story

[152][153][154][155][156]
 
-->




 
Close Window