Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ പഠനകാല അനുഭവങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍
reporter

ലണ്ടന്‍: ലണ്ടനില്‍ പഠിച്ച കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് നടി എസ്തര്‍ അനില്‍. പലരും പറയുന്ന പോലെ തനിക്ക് നേരിട്ട് റേസിസം നേരിടേണ്ടി വന്നിട്ടില്ലെന്നും, എന്നാല്‍ റേസിസം നിലനില്‍ക്കുന്നുണ്ടെന്നും എസ്തര്‍ വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''എനിക്ക് വ്യത്യസ്തമായ അനുഭവം''

''ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഒന്നോ രണ്ടോ ശതമാനം മാത്രമായിരിക്കും. റേസിസവും അങ്ങനെ തന്നെ. ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ല. യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം അവിടെ പഠിച്ചിരുന്നു. വളരെ ഊഷ്മളവും വെല്‍ക്കമ്മിങുമായ അനുഭവമായിരുന്നു,'' എസ്തര്‍ പറഞ്ഞു.

പാര്‍ട്ട് ടൈം ജോലിയും മലയാളി അസോസിയേഷനും

''പാര്‍ട്ട് ടൈം ജോലി ചെയ്യേണ്ടി വന്നിരുന്നില്ല. മലയാളി അസോസിയേഷന്റെ പരിപാടികളില്‍ പങ്കെടുത്ത് കുറച്ച് വരുമാനം ഉണ്ടാക്കിയിരുന്നു. രണ്ട് മാസം പാര്‍ട്ട് ടൈം ചെയ്ത് നോക്കിയപ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. എങ്കിലും, മൊത്തത്തില്‍ നല്ല അനുഭവമായിരുന്നു,'' താരം പറഞ്ഞു.

റിസര്‍ച്ച് ഇല്ലാതെ പോകുന്നവര്‍ക്ക് ബുദ്ധിമുട്ട്

''നന്നായി റിസര്‍ച്ച് ചെയ്യാതെ പോകുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടായിരിക്കും. സുഹൃത്തുക്കള്‍ പങ്കിട്ട ഫോട്ടോകള്‍ കണ്ട് ലൈഫ് അടിപൊളിയാണെന്ന് കരുതി വന്ന മലയാളി കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എല്ലാവരോടും ചോദിച്ചും റിസര്‍ച്ച് ചെയ്തുമാണ് പോയത്. പത്ത് ശതമാനം പോലും റിസര്‍ച്ച് ചെയ്യാതെ വരുന്നവര്‍ക്ക് അവിടെ ജീവിതം കഠിനമാകും,'' എസ്തര്‍ പറഞ്ഞു.

സംസ്‌കാര വ്യത്യാസവും അഡ്ജസ്റ്റ്‌മെന്റും

''അവിടെയുള്ളവര്‍ കൂടുതല്‍ സെന്‍സിറ്റീവ് ആണ്. നമ്മള്‍ തമാശയായി പറയുന്നതും സ്വാതന്ത്ര്യത്തോടെ ചെയ്യുന്ന കാര്യങ്ങളും അവര്‍ക്കു ദേഷ്യം തോന്നാം. അവരുടെ സംസ്‌കാരത്തോട് അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കണം. രണ്ടാം പൗരനെന്ന പോലെ പോയി നില്‍ക്കുന്നതാണ് നമ്മള്‍. പലപ്പോഴും അവരുടെ ദേഷ്യം വാലിഡ് ആണെന്ന് തോന്നിയിട്ടുണ്ട്,'' താരം പറഞ്ഞു.

''റേസിസം ഇല്ലെന്ന് നടിക്കാനില്ല''

''റേസിസം കണ്ടില്ലെന്ന് നടിക്കണമെന്നല്ല. എന്റെ അനുഭവം വേറെയായിരുന്നുവെന്ന് മാത്രം. തീര്‍ച്ചയായും അവിടെ റേസിസമുണ്ട്. നമ്മള്‍ നമ്മളുടെ കാര്യം നോക്കിയങ്ങോട്ട് പോവുക,'' എസ്തര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window