Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
UK Special
  12-03-2026
ബ്രിട്ടീഷ് പൗണ്ട് നോട്ടുകളില്‍ വലിയ മാറ്റം

ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് നോട്ടുകളില്‍ ചരിത്രപരമായ മാറ്റം വരുത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നു. വരും വര്‍ഷങ്ങളില്‍ പുറത്തിറങ്ങുന്ന പുതിയ സീരീസ് നോട്ടുകളില്‍ വില്യം ഷേക്‌സ്പിയര്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ജെയ്ന്‍ ഓസ്റ്റണ്‍ തുടങ്ങിയ പ്രമുഖ ചരിത്രപുരുഷന്മാര്‍ക്ക് പകരം ബ്രിട്ടീഷ് വന്യജീവികളുടെ ചിത്രങ്ങളാകും ഇടംപിടിക്കുക.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് കാഷ്യര്‍ വിക്ടോറിയ ക്ലീലാന്‍ഡ് പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കും ആധികാരികത ഉറപ്പാക്കാനും മികച്ച തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കി. ബ്രിട്ടന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ വന്യജീവി സമ്പത്തിനെ ലോകത്തിന് മുന്നില്‍

Full Story
  12-03-2026
പശ്ചിമേഷ്യയിലെ സംഘര്‍ഷം: അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി ബ്രിട്ടീഷ് എയര്‍വേസ്

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ ഈ വര്‍ഷം മുഴുവനും നിര്‍ത്തിവെച്ചതായി ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു. മാര്‍ച്ച് 10-ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അമ്മന്‍, ബഹ്‌റൈന്‍, ദുബായ്, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഈ മാസം മുഴുവനും ഉണ്ടാകില്ലെന്നും അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ വര്‍ഷാവസാനം വരെയും ഉണ്ടാകില്ലെന്നും വ്യക്തമാക്കിയത്.

പലയിടങ്ങളിലായി കുടുങ്ങിയ യാത്രക്കാരെ തിരികെയെത്തിക്കാനുള്ള പ്രത്യേക വിമാന സൗകര്യം ഒരുക്കുമെന്നും കമ്പനി അറിയിച്ചു. മസ്‌കറ്റില്‍ നിന്നാണ് ഇത്തരം അവസാന വിമാനങ്ങള്‍ പുറപ്പെടുന്നത്. നിലവിലെ സാഹചര്യം തുടര്‍ച്ചയായി

Full Story
  12-03-2026
നേവി ബ്ലൂ ബെഡ്ഷീറ്റ്: ബ്രിട്ടീഷ് യുവാവിനെ 'നീല മനുഷ്യനാക്കി'

യുകെയിലെ 42 കാരനായ ടോമി ലിഞ്ച് ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ ചര്‍മ്മം അസാധാരണമായി നീലയായതായി കണ്ടപ്പോള്‍ ഞെട്ടി. ക്ഷീണവും നിറംമാറ്റവും കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നമാണെന്ന് കരുതി അദ്ദേഹം ആശുപത്രിയിലേക്ക് ഓടി. ആദ്യ പരിശോധനയില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും കാര്യം മനസിലായില്ല. ഓക്‌സിജന്‍ നല്‍കി പരിശോധനകള്‍ ആരംഭിച്ചപ്പോള്‍, ആല്‍ക്കഹോള്‍ സ്വാബ് ഉപയോഗിച്ച് കൈ തുടച്ചപ്പോള്‍ കോട്ടണ്‍ പാഡ് നീലയായി മാറി. ഇതോടെ നിറംമാറ്റത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി.

ലിഞ്ചിന്റെ ശരീരത്തിലെ നിറം മാറിയത് മെഡിക്കല്‍ പ്രശ്‌നമല്ലായിരുന്നു. അടുത്തിടെ ഉപയോഗിക്കാന്‍ തുടങ്ങിയ നേവി ബ്ലൂ ബെഡ്ഷീറ്റിലെ നിറം ശരീരത്തില്‍ പതിഞ്ഞതാണ്

Full Story
  12-03-2026
ബെംഗളൂരുവില്‍ ബ്രിട്ടീഷ് യുവാവിന്റെ നഷ്ടപ്പെട്ട ബാഗ് വീണ്ടെടുത്ത പൊലീസ്

ബെംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ വെച്ച് പ്രധാനപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ബ്രിട്ടീഷ് യുവാവിന് തുണയായി നഗര പൊലീസ്. എച്ച്.എസ്.ആര്‍ ലേഔട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നടത്തിയ അതിവേഗ ഇടപെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. യുകെയില്‍ നിന്നെത്തിയ യുവാവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ അറിയാതെ ബാഗ് മറന്നുവെക്കുകയായിരുന്നു. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രധാന രേഖകളാണ് ബാഗിലുണ്ടായിരുന്നത്. പരാതി ലഭിച്ച ഉടന്‍ സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് ഓട്ടോറിക്ഷ തിരിച്ചറിഞ്ഞത്.

ഓട്ടോ ഡ്രൈവറെ കണ്ടെത്തി ബാഗ്

Full Story
  11-03-2026
പ്രസ്റ്റണില്‍ താമസിക്കുന്ന ചാക്കോച്ചന്‍ മാത്യു അന്തരിച്ചു; യാത്രയായത് യുകെയിലെ ആദ്യകാല കുടിയേറ്റ മലയാളി
യുകെയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ചാക്കോച്ചന്‍ മാത്യു(70) അന്തരിച്ചു. ഭാര്യ - ത്രേസ്യാമ്മ. മക്കള്‍: ജിമില്‍, ജെറ്റ്സണ്‍, എഡ്വിന്‍. മരുമക്കള്‍: ആഗ്ര ജിമില്‍, ആല്‍ഫ ജെറ്റ്സണ്‍. കൊച്ചുമക്കള്‍: ടെസ്സ, ടിയ, സോഫിയ. പ്രസ്റ്റണിലാണ് താമസിച്ചിരുന്ന ചാക്കോച്ചന്‍ ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു. കണ്ണൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി മാളിയേക്കപ്പറമ്പില്‍ കുടുംബാംഗമാണു പരേതന്‍.
Full Story
  11-03-2026
യുകെയിലെ പോര്‍ട്‌സ്മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: നഴ്‌സ് അഞ്ജുവിന്റെ ഭര്‍ത്താവിന്റെ വേര്‍പാട് വിശ്വസിക്കാനാവാതെ മലയാളികള്‍
യുകെയിലെ പോര്‍ട്‌സ്മൗത്തില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. കോട്ടയം സ്വദേശിയായ മിഥുന്‍ ചന്ദ്രന്റെ മൃതദേഹമാണു കണ്ടെത്തിയത്. ഭാര്യ അഞ്ജു വര്‍ഗീസ്. പോര്‍ട്‌സ്മൗത് ക്വീന്‍ അലക്സന്ദ്ര ഹോസ്പിറ്റലില്‍ നഴ്‌സാണ് അഞ്ജു. പത്തുവര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയിലാണു മിഥുന്‍ യുകെയില്‍ എത്തിയത്. പിന്നീട്,
യുകെയിലെ നിയമമാറ്റത്തെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങി. മൂലം ജോലി കണ്ടെത്താനാകാതെ മടങ്ങുക ആയിരുന്നു. നഴ്സായ ഭാര്യയോടൊപ്പം പിന്നീട് യുകെയില്‍ എത്തിയത്.
Full Story
  11-03-2026
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന നിരക്കുകള്‍ കുതിക്കുന്നു

ലണ്ടന്‍: ഇറാന്‍ യുദ്ധത്തിന്റെ ആഘാതം ബ്രിട്ടനിലെ പണപ്പെരുപ്പത്തെയും യാത്രാ ചെലവുകളെയും ബാധിക്കുകയാണ്. ഇപ്പോള്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ റോക്കറ്റ് പോലെ ഉയരുന്നതോടെ യാത്രക്കാരില്‍ ആശങ്ക വര്‍ധിക്കുന്നു.

ജെറ്റ് ഇന്ധന വിപണി ''ഭ്രാന്തമായി മുന്നേറുകയാണ്'' എന്ന് എനര്‍ജി മാര്‍ക്കറ്റ് വിദഗ്ധയായ അമൃത സെന്‍ എംപിമാരോട് വ്യക്തമാക്കി. ഗള്‍ഫില്‍ നിന്നുള്ള സപ്ലൈ തടസ്സപ്പെടുന്നതോടെ വിമാന കമ്പനികള്‍ നിരക്ക് വര്‍ധന തുടരാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ ജെറ്റ് ഇന്ധനത്തിന്റെ ഭൂരിഭാഗവും ഗള്‍ഫില്‍ നിന്നാണ് ലഭിക്കുന്നത്.

ക്വാണ്ടാസ്, എയര്‍ ന്യൂസിലാന്‍ഡ്, സ്‌കാന്‍ഡിനേവിയ

Full Story
  11-03-2026
യു.കെ. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പം; മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് ഇല്ല

ലണ്ടന്‍: യു.കെ. ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതിനിടെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു. ഷെവെനിംഗ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പറിന്റെ നിര്‍ദ്ദേശം ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് നിരസിച്ചു.

ബ്രിട്ടീഷ് ഗവണ്‍മെന്റ് ഫണ്ടിംഗ് നല്‍കി മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാസ്റ്റേഴ്‌സ് ഡിഗ്രി നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഷെവെനിംഗ് പ്രോഗ്രാം. എന്നാല്‍ ലോകത്തിലെ അപകടകരമായ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച്

Full Story
[150][151][152][153][154]
 
-->




 
Close Window