Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
അഫ്ഗാന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കല്‍; വിട്ടുവീഴ്ചയില്ലെന്ന് ഹോം സെക്രട്ടറി
reporter

ലണ്ടന്‍: അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി ഹോം സെക്രട്ടറി ഷബാന മഹമൂദ്. താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ട അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയക്കാനുള്ള സാധ്യതയെ കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളും കാബൂളും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും, യുകെയും അത് നിരീക്ഷിക്കുന്നുവെന്നും ഹോം സെക്രട്ടറി വ്യക്തമാക്കി. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

നിലവില്‍ യുകെ സര്‍ക്കാര്‍ താലിബാന്‍ ഭരണത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അതിനാല്‍ നിര്‍ബന്ധിത തിരിച്ചയക്കല്‍ നടക്കില്ലെങ്കിലും, രാജ്യത്തിന്റെ നയം മാറ്റാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. യുണൈറ്റഡ് നേഷന്‍സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഫ്ഗാനിസ്ഥാന്‍ മനുഷ്യാവകാശങ്ങളുടെ ശ്മശാനമെന്ന് വിശേഷിപ്പിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ ദയനീയമാണെന്നും, 11 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണെന്നും, സ്ത്രീകള്‍ക്ക് ജോലി ചെയ്യാനോ സ്വതന്ത്ര സഞ്ചാരത്തിനോ അനുമതിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

യുകെയിലേക്ക് ചെറു ബോട്ടുകളില്‍ വരുന്ന അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും അഫ്ഗാനിസ്ഥാനികളാണ്. 2025 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ അഭയാര്‍ത്ഥി അപേക്ഷകള്‍ അംഗീകരിക്കുന്ന നിരക്ക് കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ചില രാജ്യങ്ങള്‍ ഇതിനകം തന്നെ പരിമിതമായ രീതിയില്‍ അഫ്ഗാന്‍ പൗരന്മാരെ തിരിച്ചയക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചയക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window