Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
UK Special
  Add your Comment comment
വാള്‍സാള്‍ കേസില്‍ യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ്
reporter

ബ്രിട്ടനിലെ വാള്‍സാളില്‍ സിഖ് മതവിശ്വാസിയായ യുവതിയെ വീട്ടില്‍ കയറി ക്രൂരമായി പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 32 കാരനായ ജോണ്‍ ആഷ്ബിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബര്‍മിങ്ഹാം ക്രൗണ്‍ കോടതിയില്‍ വെള്ളിയാഴ്ച നടന്ന ശിക്ഷ വിധിയില്‍ പ്രതി കുറഞ്ഞത് 14 വര്‍ഷമെങ്കിലും ജയിലില്‍ കഴിയണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രതിയെ വളരെ അപകടകാരിയെന്ന് കോടതി വിശേഷിപ്പിച്ചു.

2025-ല്‍ ബസില്‍ നിന്ന് ഇറങ്ങിയ യുവതിയെ പിന്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ അതിക്രമിച്ചു കയറിയ ഇയാള്‍ യുവതിയെ ലൈംഗികമായും ശാരീരികമായും ആക്രമിച്ചു. ബലാത്സംഗം, കവര്‍ത്ത, മതവിദ്വേഷപരമായ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ പ്രതി സമ്മതിച്ചു. യുവതി മുസ്ലീം മതവിഭാഗത്തിലെന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഇയാള്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. ഗൗരവമേറിയ വകുപ്പുകളാണ് പ്രതിയ്ക്കെതിരെ പൊലീസ് ചുമത്തിയത്. ഈ കേസ് ബ്രിട്ടനിലെ മതവിദ്വേഷവും സ്ത്രീകളെതിരായ അതിക്രമവും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതെളിച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window