Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ യുവാക്കള്‍ മാതാപിതാക്കളെ ആശ്രയിച്ച് താമസിക്കുന്ന പ്രവണത ഉയരുന്നു
reporter

ലണ്ടന്‍: പ്രായപൂര്‍ത്തിയായാല്‍ മാതാപിതാക്കളെ വിട്ട് മാറി താമസിക്കുക എന്നതാണ് ബ്രിട്ടിഷ് യുവതയുടെ പതിവ്. മാതാപിതാക്കളും ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും, കുതിച്ചുയരുന്ന ജീവിതച്ചെലവും തൊഴിലില്ലായ്മയും യുവാക്കളെ വീണ്ടും മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചെത്തിക്കുകയാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 20 മുതല്‍ 35 വയസ്സ് വരെയുള്ള പുരുഷന്മാരില്‍ 35 ശതമാനം പേര്‍ ഇപ്പോള്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. 2000-ല്‍ ഇത് 26 ശതമാനം മാത്രമായിരുന്നു. യുവതികളില്‍ 22 ശതമാനം പേര്‍ മാത്രമാണ് മാതാപിതാക്കളെ ആശ്രയിക്കുന്നത്.

വാടക വീടുകള്‍ കണ്ടെത്തുക സാമ്പത്തികമായി വലിയ ബാധ്യതയായതിനാല്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് സ്വതന്ത്ര ജീവിതം നയിക്കാന്‍ കഴിയുന്നില്ല. ഭക്ഷണം, ഇന്ധനം തുടങ്ങിയവയുടെ വിലവര്‍ധനവും യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുന്നു. യുവാക്കള്‍ മാത്രമല്ല, ബ്രിട്ടനിലെ നാലിലൊന്ന് മുതിര്‍ന്നവരും അപ്രതീക്ഷിത ചെലവുകള്‍ നേരിടാന്‍ പ്രയാസപ്പെടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ എണ്ണം കുറയുകയും കുടുംബങ്ങള്‍ വീണ്ടും ഒത്തുചേരുകയും ചെയ്യുന്നതാണ് ബ്രിട്ടനിലെ പുതിയ സാമൂഹിക പ്രവണത.

 
Other News in this category

 
 




 
Close Window