Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലെ 3 നഗരങ്ങളില്‍ പുതിയ കമ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകള്‍ തുറക്കുന്നു: ഹെല്‍ത്ത് ചെക്ക് അപ്പുകള്‍ എളുപ്പമാകും
Text By: UK Malayalam Pathram
എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്റര്‍ വിപുലീകരിക്കുകയും പുതുതായി ആരംഭിക്കുകയും ചെയ്യും. ആകെ 36 സിഡിസികള്‍ക്ക് വികസന പദ്ധതികള്‍ പ്രയോജനകരമാകും. 4 പുതിയ കേന്ദ്രങ്ങള്‍ ഗോര്‍ട്ടണ്‍, ലൂട്ടണ്‍, ബോസ്റ്റണ്‍, ബിഡിഫോര്‍ഡ് എന്നിവിടങ്ങളില്‍ കൂടി തുറക്കും. 17 ഓളം കേന്ദ്രങ്ങള്‍ വിപുലീകരിക്കും. 15 കേന്ദ്രങ്ങള്‍ പുതുക്കുകയും പുതിയ സേവനങ്ങള്‍ തുടങ്ങുകയും ചെയ്യും.

ഈ കേന്ദ്രങ്ങളില്‍ എംആര്‍ഐ, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് പോലുള്ള പ്രധാന പരിശോധനകള്‍ക്കൊപ്പം ഓഡിയോളജി, കണ്ണ് പരിശോധന, ശ്വാസകോശ സംബന്ധമായ ചികിത്സകള്‍ എന്നിവയും ലഭ്യമാകും.

2025-ല്‍ എന്‍എച്ച്എസ് 29 മില്യണ്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇതുവരെ കണ്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഭാഗ്യത്തിന്റെ കാര്യമായി മാറരുത്. എല്ലാവര്‍ക്കും സമയബന്ധിത പരിശോധനയും ചികിത്സയും ലഭിക്കണം. സിഡിസികള്‍ വഴി ആളുകള്‍ക്ക് വീട്ടിനടുത്ത് തന്നെ പരിശോധനകള്‍ ചെയ്യാന്‍ ഇനി സാധിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.

വികസനം രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യും.
 
Other News in this category

 
 




 
Close Window