Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്നു ഓസ്‌ട്രേലിയയിലേക്ക് പോയ ജോബിന്‍ ജോസ് അന്തരിച്ചു: നഴ്‌സ് റിയുടെ ഭര്‍ത്താവിന്റെ വേര്‍പാട് 42-ാം വയസ്സില്‍
Text By: UK Malayalam Pathram
ഓസ്ട്രേലിയയിലെ ബന്‍ബറിയില്‍ മലയാളി യുവാവ് അന്തരിച്ചു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയായ ജോബിന്‍ ജോസ് (42) ആണു മരിച്ചത്. ഭാര്യ - കോതമംഗലം വെളിയല്‍ച്ചാല്‍ സ്വദേശിനിയും ബന്‍ബറിആശുപത്രിയില്‍ നഴ്സുമായ റിയ ആന്റണിയാണ്. മക്കള്‍ ജോസന്‍, ജാക്ക്, റിയോണ്‍. പരേതനായ വി.ടി. ജോസഫിന്റെയും സെലിന്‍ ജോര്‍ജിന്റെയും മകനാണ് ജോബിന്‍ ജോസ്

യുകെയില്‍ താമസിച്ചിരുന്ന ജോബിന്‍ മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബ സമേതം ഓസ്ട്രേലിയയിലെ ബണ്‍ബറിയില്‍ എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂലൈ 2ന് ഗുരുതരാവസ്ഥയിലായ ജോബിനെ അടിയന്തരമായി ഹെലികോപ്ടറില്‍ ഹെര്‍ത്തിലെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യ സംഘം ഏറെ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോബിന്‍ ജോസിന്റെ വേര്‍പാട് ഓസ്ട്രേലിയന്‍ മലയാളി സമൂഹത്തിനൊപ്പം യുകെ മലയാളികള്‍ക്കും വേദനയാകുകയാണ്.
 
Other News in this category

 
 




 
Close Window