Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
സ്റ്റാര്‍മറിന് തല്‍ക്കാലം ആശ്വാസം: പ്രധാനമന്ത്രിയായി പിടിച്ചു നില്‍ക്കാനുള്ള ഊര്‍ജം നല്‍കിയത് കാബിനറ്റ് യോഗം
Text By: UK Malayalam Pathram
രാജിവെച്ച് പോകേണ്ട ഗതികേടില്‍ നിന്നും രക്ഷപ്പെട്ട് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കാബിനറ്റ് യോഗത്തില്‍ പിന്തുണ ലഭിച്ചതോടെയാണ് തല്‍ക്കാലത്തേക്ക് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ മണ്ടേല്‍സണ്‍ വിവാദം പിടിച്ചുകുലുക്കുന്നതിനിടെ സ്റ്റാര്‍മര്‍ ഇനി തുടരുതെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. എന്നാല്‍ പോരാട്ടം തുടരുമെന്നും, പിടിച്ചുനില്‍ക്കുമെന്നും പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി യോഗത്തില്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു.

'ഞാന്‍ ഇറങ്ങിയിട്ടുള്ള എല്ലാ പോരാട്ടത്തിലും വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. വെറുതെ ഇറങ്ങിപ്പോകാന്‍ ഞാന്‍ ഒരുക്കമല്ല', തന്നെ ഒതുക്കാന്‍ ഇറങ്ങിത്തിരിച്ച ലേബര്‍ എംപിമാരെ നേരിടാന്‍ കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ച വാക്കുകളാണ് ഇത്.

സ്‌കോട്ടിഷ് ലേബര്‍ നേതാവ് അനസ് സര്‍വാര്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്റ്റാര്‍മര്‍ യോഗത്തിനെത്തിയത്. മണ്ടേല്‍സണ്‍ വിവാദത്തില്‍ തന്നെ പുറത്താക്കാന്‍ ശ്രദ്ധിക്കുന്നതിന് പകരം പോരാട്ടം റിഫോമിനെതിരെ തിരിച്ചുവിടണമെന്ന് പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു.

ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്ത് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി തെരഞ്ഞെടുത്ത തീരുമാനമാണ് സ്റ്റാര്‍മര്‍ക്ക് വിനയായിരിക്കുന്നത്. ഇതോടെ ഇദ്ദേഹത്തിന്റെ നേതൃപദവി താല്‍ക്കാലികമായി മാത്രം നിലനില്‍ക്കുന്ന അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാകാതെ രാജിവെയ്ക്കാനാണ് ആവശ്യം ഉയരുന്നത്.

ഇതിനിടെ പ്രധാനമന്ത്രിക്ക് രണ്ടാമത്തെ സഹായിയെ കൂടി നഷ്ടമായി. ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗാന്‍ മക്സ്വീനി രാജിവെച്ചതിന് പിന്നാലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ടിം അലനാണ് രാജിവെച്ചത്. എംപിമാരുടെ യോഗത്തില്‍ മണ്ടേല്‍സനെ സുപ്രധാന ജോലിക്ക് നിയോഗിച്ചതില്‍ സ്റ്റാര്‍മര്‍ വീണ്ടും മാപ്പ് പറഞ്ഞു.
 
Other News in this category

 
 




 
Close Window