|
ഇതുമായി ബന്ധപ്പെട്ട്, 12 ആഴ്ച നീളുന്ന കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു. പ്രതിമാസം 1.92 പൗണ്ടോളം വരുന്ന രജിസ്ട്രേഷന്‍ ഫീസ് 10 വര്‍ഷക്കാലമായി വര്‍ധിപ്പിക്കാതെ മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഇതിന്റെ ഫലമായി എന്‍ എം സിയുടെ വരുമാനത്തില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഫീസ് വര്‍ധിപ്പിച്ചില്ലെങ്കിലും എന്‍ എം സിയുടെ ഉത്തരവാദിത്വങ്ങള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. അതുപോലെ, എന്‍ എം സിയുടെ പ്രവര്‍ത്തനങ്ങളിലെ സങ്കീര്‍ണ്ണതയും ഇക്കാലയളവില്‍ വര്‍ധിച്ചു. എക്കാലത്തേക്കാള്‍ കൂടുതല്‍ നഴ്‌സിംഗ് - മിഡൈ്വഫറി പ്രൊഫഷണലുകളെയാണ് ഇപ്പോള്‍ എന്‍ എം സി നിരീക്ഷിക്കുന്നത്. 2015 ല്‍ 6,86,782 പേര്‍ രജിസ്റ്റര്‍ ചെയ്തയിടത്ത് ഇപ്പോഴുള്ളത് 8,53,707 പേരാണ്. ഇതില്‍, 2018 മുതല്‍ ഇംഗ്ലണ്ടില്‍ നിലവില്‍ വന്ന നഴ്‌സിംഗ് അസിസ്റ്റന്‍സ് എന്ന തസ്തികയിലുള്ളവരും ഉള്‍പ്പെടും.
ബ്രിട്ടനില്‍, തൊഴില്‍ക്ഷമത പ്രായപരിധിയിലുള്ളവരെ നിയന്ത്രിക്കുന്ന 50 റെഗുലേറ്റര്‍മാരില്‍ ഒന്നായ എന്‍ എം സിയുടെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ റെജിസ്റ്റര്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ രജിസ്റ്ററുകളില്‍ ഒന്നാണ്. മാത്രമല്ല, യു കെയില്‍ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന 99 അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും ഇപ്പോള്‍ എന്‍ എം സി വഹിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലൂടേ 1,15,000ല്‍ അധികം നഴ്‌സിംഗ് - മിഡൈ്വഫറി വിദ്യാര്‍ത്ഥികള്‍ക്ക് 2,757ല്‍ ഏറെ പ്രോഗ്രാമുകളും ലഭ്യമാക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം പുറമെയാണ് നഴ്‌സുമാരുടെയും മിഡൈ്വഫുമാരുടെയും പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കൂടി വരുന്നത് സൃഷ്ടിക്കുന്ന അമിത സമ്മര്‍ദ്ദം. |