വെക്സ്ഫോര്‍ഡ്: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് സജീവമായിരുന്ന ഹോളി ഗ്രെയില്‍ റസ്റ്ററന്റ് ഉടമ ബിജു വറവുങ്കല്‍ (53) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ രാവിലെ ജിമ്മില്‍ വ്യായാമം പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ഹൃദയാഘാതം. ഉടന്‍ മെഡിക്കല്‍ സംഘത്തെ വിളിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെക്സ്ഫോര്‍ഡിലെ എന്നിസ്‌കോര്‍ത്തിയിലാണ് ബിജുവിന്റെ ഹോളി ഗ്രെയില്‍ റസ്റ്ററന്റ് പ്രവര്‍ത്തിച്ചിരുന്നത്. പാലാ ഭരണങ്ങാനം ചിറ്റാനപ്പാറയിലെ വറവുങ്കല്‍ കുടുംബാംഗനാണ്. മൃതദേഹം വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ബിന്ദു. മക്കള്‍: അശ്വിന്‍, അര്‍ച്ചന.