Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  15-08-2025
ഫ്‌ളോറിസ് കൊടുങ്കാറ്റില്‍ മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം

എഡിന്‍ബറോ/മാഞ്ചസ്റ്റര്‍: 'ഫ്‌ലോറിസ്' ചുഴലിക്കാറ്റില്‍ സ്‌കോട്ലന്‍ഡില്‍ പത്തനംതിട്ട സ്വദേശിനിക്ക് ദാരുണാന്ത്യം. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയ മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71) ആണ് മരിച്ചത്. നഴ്‌സായ മകള്‍ ലിജോ റോയിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവ് വി. എ. ഏബ്രഹാമിനൊപ്പം എത്തിയതായിരുന്നു ശോശാമ്മ. അവധിക്കാലമായതിനാല്‍ സ്‌കോട്ലന്‍ഡിലെ എഡിന്‍ബറോ സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടം. എഡിന്‍ബറോയിലെത്തി കാറില്‍ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ എഡിന്‍ബറോ

Full Story
  15-08-2025
അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് മരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡിലെ മലയാളി നഴ്സ് ശ്യാം കൃഷ്ണന്‍ (37) അന്തരിച്ചു. സെന്റ് പാട്രിക്ക് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ഏതാനം നാളുകളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ശ്യാം കൃഷ്ണന്‍ ഇന്ന് പുലര്‍ച്ചെയാണ് വിടപറഞ്ഞത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തുറവൂര്‍ കാടാട്ട് കുടുംബാംഗമാണ് ശ്യാം കൃഷ്ണന്‍. 2015 മുതല്‍ വാട്ടര്‍ഫോര്‍ഡില്‍ താമസിച്ചു വന്നിരുന്ന ശ്യാം കൃഷ്ണന്‍ അയര്‍ലന്‍ഡിലെ നഴ്‌സുമാരുടെ ട്രേഡ് യൂണിയനായ ഐഎന്‍എംഒയുടെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. ഭാര്യ വൈഷ്ണയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. സംസ്‌കാരം

Full Story
  14-08-2025
ലണ്ടനില്‍ ആസ്തി കൂടുതലുള്ള രാജകുടുംബമായി ഖത്തര്‍ രാജാവ്

ദോഹ/ലണ്ടന്‍: ലോകത്തെ പ്രധാന റിയല്‍ എസ്റ്റേറ്റ് വ്യവസായികളാണ് ഖത്തര്‍ രാജകുടുംബാംഗങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും ഇവര്‍ക്ക് സ്വത്തുക്കളുണ്ട്. ഖത്തര്‍ ഭരണകൂടം നടത്തുന്ന വിദേശ നിക്ഷേപങ്ങള്‍ക്ക് പുറമെ, രാജകുടുംബത്തിലുള്ളവര്‍ സ്വന്തമായും വിദേശത്ത് ആസ്തികള്‍ വാങ്ങുന്നുണ്ട്. ലണ്ടന്‍ നഗരത്തിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ ഖത്തര്‍ രാജകുടുംബമായ അല്‍ത്താനിമാരുടെ കൈവശമാണ്. ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്വകാര്യ സ്വത്തിനേക്കാള്‍ ആസ്തി ലണ്ടനില്‍ അല്‍ത്താനിമാര്‍ക്ക് ഉണ്ടത്രെ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ലണ്ടനില്‍ സ്വത്തുക്കളുണ്ട് എന്ന് ജിബി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Full Story
  14-08-2025
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് യുകെ പ്രധാനമന്ത്രി

ലണ്ടന്‍: നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുകെ പ്രധാനമന്ത്രി. ഇത്തരത്തില്‍ പിടിയിലാകുന്നവരെ രാജ്യത്തുനിന്ന് വിലക്കി തിരിച്ച് അയയ്ക്കുകയോ തടങ്കലിലാക്കുകയോ ചെയ്‌തേക്കുമെന്നും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. വ്യവസ്ഥാപിത കുടിയേറ്റ പരിഷ്‌കരണത്തിലൂടെ 'അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍' ഇന്ത്യ ഉള്‍പ്പെടെ 23 രാജ്യങ്ങളിലേക്ക് യുണൈറ്റഡ് കിംഗ്ഡം 'ഇപ്പോള്‍ നാടുകടത്തുക, പിന്നീട് അപ്പീല്‍ ചെയ്യുക' എന്ന പദ്ധതി വിപുലീകരിച്ചതിന് ശേഷമാണ് ഈ നീക്കം. 'നിങ്ങള്‍ നിയമവിരുദ്ധമായി ഈ രാജ്യത്ത് വന്നാല്‍, നിങ്ങള്‍ തടങ്കലിലേക്കും തിരിച്ചുവരവിലേക്കും പോകേണ്ടിവരും. നിങ്ങള്‍ ഈ രാജ്യത്ത് വന്ന് ഒരു കുറ്റകൃത്യം

Full Story
  14-08-2025
യുകെയില്‍ ഷൂട്ട് ചെയ്ത ഓപ്പറേഷന്‍ ജെസി ജനശ്രദ്ധ ആകര്‍ഷിക്കുന്നു

ലണ്ടന്‍: ബ്രിട്ടനിലെ മലയാളി കലാകാരന്മാരെ അണിനിരത്തി പൂര്‍ണ്ണമായും യുകെയില്‍ ഷൂട്ട് ചെയ്ത 'ഓപ്പറേഷന്‍ ജെസി' എന്ന ക്രൈം കോമഡി ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഒരു വര്‍ഷത്തെ പരിശ്രമത്തിലൂടെ പൂര്‍ത്തിയാക്കിയ പ്രോജക്ട് വ്യത്യസ്തമായ കഥയും ഹാസ്യവും സസ്‌പെന്‍സും കൊണ്ട് ശ്രദ്ധേയമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മൂന്ന് ക്രിമിനലുകള്‍ ഒരു യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന സീനോടെ ആരംഭിക്കുന്ന കഥ പിന്നീട് എത്തിച്ചേരുന്നത് ലണ്ടന്‍ അധോലോകത്തിലാണ്. ഇതിനിടെ വന്നു പോകുന്ന കഥാപാത്രങ്ങളും അവരുടെ കഥകളും കാണികളെ ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. മലയാളി കലാകാരന്മാര്‍ക്കൊപ്പം ബ്രിട്ടിഷ് - ആഫ്രിക്കന്‍ താരങ്ങളും

Full Story
  14-08-2025
ബ്രിട്ടനിലെ ഇന്ത്യന്‍ റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് പണം നല്‍കാതെ മുങ്ങി നാലു യുവാക്കള്‍

നോര്‍ത്താംപ്ടണ്‍: ബ്രിട്ടനിലെ ഇന്ത്യന്‍-ബംഗ്ലദേശി ഭക്ഷണം ലഭിക്കുന്ന റസ്റ്ററന്റിലെത്തി നാല് യുവാക്കള്‍ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന് പരാതി. നോര്‍ത്താംപ്ടണിലെ സാഫ്രണ്‍ റസ്റ്ററന്റില്‍ ആയിരുന്നു സംഭവം. ചപ്പാത്തിയും റൈസും മട്ടന്‍ ചാപ്‌സും ചിക്കന്‍ വിഭവങ്ങളും ഉള്‍പ്പടെ കഴിച്ച നാലുപേര്‍ക്കുമായി 197.30(ഏകദേശം 23,451 ഇന്ത്യന്‍ രൂപ) പൗണ്ടാണ് ബില്ലിനത്തില്‍ വന്നത്. എന്നാല്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് പിന്നാലെ ബില്‍ ലഭിക്കുന്നത് കാത്തുനില്‍ക്കാതെ യുവാക്കള്‍ സ്ഥലം വിടുകയായിരുന്നു. സിസിടിവിയില്‍ നിന്നും കാണുന്ന ദൃശ്യങ്ങളില്‍ നിന്നും യുവാക്കള്‍ തദ്ദേശീയര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. റസ്റ്ററന്റിലെ സുരക്ഷാ ജീവനക്കാരനെ തട്ടിമാറ്റിയിട്ടാണ്

Full Story
  14-08-2025
യൂറോപ്പില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, ബ്രിട്ടനും ചൂടുപിടിക്കുന്നു

ബര്‍ലിന്‍: യൂറോപ്പില്‍ റെക്കോര്‍ഡ് കടന്ന് താപനില 42 ഡിഗ്രി സെല്‍ഷ്യസ് എത്തി. കനത്ത ചൂടില്‍ പലയിടങ്ങളിലും കാട്ടുതീ. തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ സൈനികര്‍ ഉള്‍പ്പെടെ ഒന്നിലധികം പേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. അല്‍ബേനിയയില്‍ വിവിധയിടങ്ങളിലായി 40തിലധികം തീപിടിത്തങ്ങള്‍ ഉണ്ടായി. അയല്‍രാജ്യമായ മോണ്ടിനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറിക്കയില്‍ തീ പിടിത്തമുണ്ടായി. പര്‍വതങ്ങളില്‍ തീ അണയ്ക്കാന്‍ വിന്യസിച്ച ടാങ്ക് മറിഞ്ഞാണ് ഒരു സൈനികന്‍ മരിച്ചത്. അപകടത്തില്‍ മറ്റൊരു സൈനികന് പരുക്കേറ്റു. ഐബീരിയന്‍ ഉപദ്വീപില്‍ ഉഷ്ണതരംഗം കാട്ടുതീയുടെ സാധ്യത ഉയര്‍ത്തി. പോര്‍ച്ചുഗലിലെ അഗ്‌നിശമന സേനാംഗങ്ങള്‍ മൂന്ന് വലിയ തീപിടിത്തങ്ങള്‍ നിയന്ത്രണ

Full Story
  13-08-2025
ബ്രിട്ടനിലെ നാലാമത്തെ ഉഷ്ണതരംഗം തുടങ്ങി; ഇതു വേനല്‍ക്കാലത്തെ പ്രതിഭാസമെന്ന് റിപ്പോര്‍ട്ട്
സഹിക്കാവുന്നതിനും അപ്പുറമാണ്. ഇന്നു മുതല്‍ വ്യാഴം വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ ചുട്ടുപൊള്ളിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സൗത്ത് മിഡ്‌ലാന്‍ഡ്‌സില്‍ 34 ഡിഗ്രിക്ക് മുകളില്‍ താപനില എത്തുമെന്നാണ് പ്രവചനം. 30 ഡിഗ്രിക്ക് മുകളിലാകും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വരുന്ന മൂന്നു ദിവസങ്ങളിലെ ശരാശരി താപനില.

കഴിഞ്ഞയാഴ്ച ഫ്ലോറിസ് കൊടുങ്കാറ്റും കനത്ത മഴയും നാശം വിതച്ച പ്രദേശങ്ങളില്‍ ഈയാഴ്ച കനത്ത ചൂടും ഉഷ്ണതരംഗവും. ഇതാണ് ഇംഗ്ലണ്ടിലെ കാലാവസ്ഥയുടെ അസ്ഥിരത. പകല്‍ കനത്ത ചൂടിനെ ശമിപ്പിക്കാന്‍ സ്‌കോട്ട്ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും രാത്രിയില്‍ ഇടിയും
Full Story
[299][300][301][302][303]
 
-->




 
Close Window