ലണ്ടന്‍: ദുബായിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് കൊക്കെയ്ന്‍ അടങ്ങിയ പാക്കറ്റുകള്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ലഹരി ഗൂഢാലോചനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജെന്‍സണ്‍ വെസ്റ്റ്ഹെഡ് (20) ആണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4ന് മാഞ്ചസ്റ്ററിലെ ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തപ്പെട്ട് പിന്നീട് ആശുപത്രിയില്‍ മരിച്ചത്.
ഒന്നിലധികം കൊക്കെയ്ന്‍ പാക്കറ്റുകള്‍ വിഴുങ്ങിയതായാണ് റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജെന്‍സനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
റെബേക്ക ഹാച്ച് (43), ഗ്ലെന്‍ ഹാച്ച് (50), അലക്സാണ്ടര്‍ ടോഫ്ടണ്‍ (32), സ്റ്റീവന്‍ സ്റ്റീഫന്‍സണ്‍ (36) എന്നിവര്‍ക്കെതിരെയാണ് ലഹരി കടത്തല്‍ ഗൂഢാലോചന നടത്തിയെന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ സ്റ്റീവന്‍ സ്റ്റീഫന്‍സണ്‍ക്കെതിരെ കൊക്കെയ്ന്‍ വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് അധികമായി കേസ് ഉണ്ട്.
പ്രതികളെ ഒക്ടോബര്‍ 31ന് ലങ്കാസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.