Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ച് മരിച്ചു
reporter

ഡബ്ലിന്‍: കാന്‍സര്‍ ചികിത്സയിലിരിക്കെ അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് അന്തരിച്ചു. ഇടുക്കി തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്റ്റ്യന്റെ ഭാര്യ ഷാന്റി പോള്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാര്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമായ ഷാന്റി പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്നു. ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാന്‍സ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സെന്ററില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്ന ഇവര്‍ മുമ്പ് താല ന്യൂ കാസിലിലും ബ്യൂമോണ്ട് ഹോസ്പിറ്റലിലും ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോംഗ്ഫോര്‍ഡിലാണ് കുടുംബമായി താമസിച്ചിരുന്നത്. കോളജ് വിദ്യാര്‍ഥികളായ എമില്‍, എവിന്‍, അലാന എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.

 
Other News in this category

 
 




 
Close Window