Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.0631 INR
ukmalayalampathram.com
Fri 10th Jul 2026
 
 
UK Special
  Add your Comment comment
പ്രഖ്യാപനം വരുന്നു; 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വേണ്ട: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നടപടി
Text By: UK Malayalam Pathram
കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണം കടുപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. ടിക് ടോക്, ഇന്‍സ്റ്റഗ്രാം, എക്സ്, ഫേസ്ബുക്ക്, സ്നേപ് ചാറ്റ് തുടങ്ങി പ്രധാന പ്ലാറ്റ്ഫോമുകളെ ഉള്‍പ്പെടുത്തി പുതിയ നിയന്ത്രണം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ബ്രിട്ടന്റെത് കടുത്ത നിയമങ്ങളായിരിക്കും. 16 വയസ്സിന് താഴെയുള്ളവര്‍ക്ക് പൂര്‍ണ്ണ നിരോധനവും 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഭാഗിക നിയന്ത്രണവും കൊണ്ടുവരും.

അപരിചിതരായി സംസാരിക്കുന്നതിനുള്ള ഫീച്ചറുകള്‍ക്ക് വിലക്ക് കൊണ്ടുവരും. ഡിസപ്പിയറിങ് മെസേജ്, ലൊക്കേഷന്‍ ഷെയറിങ് തുടങ്ങിയ സൗകര്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.

ഗ്രോയിങ് അപ് ഇന്‍ദി ഓണ്‍ലൈന്‍ വേള്‍ഡ് എന്ന പൊതു കണ്‍സള്‍ട്ടേഷനില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ 90 ശതമാനത്തോളം പേര്‍ സോഷ്യല്‍മീഡിയ ഉപയോഗത്തിന് 16 വയസു കുറഞ്ഞ പ്രായപരിധി വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് ദോഷകരമായ ഉള്ളടക്കം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് 88 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ഏതായാലും നിയമനിര്‍മാണ നടപടികള്‍ പൂര്‍ത്തിയായാല്‍, കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി ബ്രിട്ടന്‍ മാറും.
 
Other News in this category

 
 




 
Close Window