Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5348 INR  1 EURO=110.0958 INR
ukmalayalampathram.com
Mon 15th Jun 2026
 
 
UK Special
  Add your Comment comment
ഈ വനിതാ നഴ്‌സ് 343 ദിവസം ഒറ്റയ്ക്ക് നടക്കുകയായിരുന്നു: 13 രാജ്യങ്ങളിലൂടെ നടന്ന് യൂറോപ്പ് കീഴടക്കി തിരിച്ചെത്തി
Text By: UK Malayalam Pathram
തനിച്ചു നടന്ന് യൂറോപ്പ് കീഴടക്കി ഒരു മുന്‍ എന്‍എച്ച്എസ് നഴ്സ്. ഒറ്റയ്ക്ക് യൂറോപ്പ് മുഴുവന്‍ നടക്കുന്ന ആദ്യ വ്യക്തിയെന്ന റെക്കോര്‍ഡാണ് നഴ്സ് കിറ്റ് ബിര്‍ക്സ് നേടിയിരിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ടാണ് മുന്‍ എന്‍എച്ച്എസ് നഴ്സ് ഈ നേട്ടം സ്വന്തമാക്കിയത്.

നോര്‍വേയിലെ നോര്‍ത്ത് മേലയില്‍ നിന്നും ഗ്രീക്ക് ദ്വീപായ ഗാവ്ഡോസ് വരെയാണ് ഇവര്‍ സോളോ ട്രിപ്പ് നടത്തിയത്. 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ കടന്നെത്തിയ കിറ്റ്, 23 കിലോ ഭാരമുള്ള ബാക്ക്പാക്കുമായാണ് നടന്നത്.

ഇതിനിടെ സ്വീഡനില്‍ വെച്ചാണ് 90 അടി ഉയരത്തിലുള്ള കുന്നില്‍ നിന്നും വീഴുന്നത്. ഈ വീഴ്ചയില്‍ നിന്നും 30-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയിലെ 210 ദിവസവും കൈയില്‍ കരുതിയ ടെന്റിലായിരുന്നു താമസം.

നാല് വര്‍ഷം മുന്‍പ് മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും പിടിയില്‍ പെട്ട് ആത്മഹത്യക്ക് വരെ ശ്രമിച്ച ശേഷമാണ് ഈ മഹത്തായ തിരിച്ചുവരവ്. ഇന്‍സോമ്നിയയും, ഉത്കണ്ഠ, വിഷാദ പ്രശ്നങ്ങള്‍ നേരിട്ടതോടെ 13-ാം വയസ്സ് മുതല്‍ ഹാംപ്ഷയര്‍ സ്വദേശിനിയായ ബിര്‍ക്സ് ആന്റിഡിപ്രസന്റുകള്‍ കഴിച്ചിരുന്നു.

17-ാം വയസ്സില്‍ മദ്യത്തിനും, മയക്കുമരുന്നിനും അടിമയായി. ഇതിനിടെ എഡിഎച്ച്ഡിയും, ബൈപോളാര്‍ ഡിസോര്‍ഡറും സ്ഥിരീകരിച്ചു. ഇതെല്ലാം മറികടന്നാണ് സ്വയം വെല്ലുവിളിച്ച് യൂറോപ്പ് മുഴുവന്‍ നടന്ന് മുന്‍ നഴ്സ് ശ്രദ്ധ നേടുന്നത്. യാത്രയിലൂടെ മെന്റല്‍ ഹെല്‍ത്ത് ചാരിറ്റികള്‍ക്കായി 76,000 പൗണ്ടും ഇവര്‍ സ്വരൂപിച്ചു.
 
Other News in this category

 
 




 
Close Window