Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
 
 
UK Special
  Add your Comment comment
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെക്കുറിച്ച് അശ്ലീല ചാറ്റ്; മുന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് 22 മാസം തടവ്
reporter

ന്യൂകാസില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെക്കുറിച്ച് ലൈംഗിക സ്വഭാവമുള്ള പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ ഡര്‍ഹം പൊലീസ് സ്റ്റേഷനിലെ മുന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ റിച്ചഡ് വില്‍സണിന് 22 മാസത്തെ തടവുശിക്ഷ. ശിക്ഷ വിധിച്ചതിന് പിന്നാലെ ഇയാളെ രണ്ടുവര്‍ഷത്തേക്ക് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ഡര്‍ഹം കോണ്‍സ്റ്റബുലറി അറിയിച്ചു. കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീല ഓണ്‍ലൈന്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനായി നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് കേസ് പുറത്തായത്. ഓണ്‍ലൈന്‍ ചാറ്റുകള്‍ നിരീക്ഷിക്കുന്നതിനിടെ, പ്രതി കുട്ടികളെ സംബന്ധിച്ച് ലൈംഗിക സൂചനകളുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

2023 ഫെബ്രുവരിയില്‍ 'കിക്ക്' പ്ലാറ്റ്ഫോമിലെ ചാറ്റ് റൂമിലൂടെയാണ് ആശയവിനിമയം ആരംഭിച്ചത്. പിന്നീട് സംഭാഷണം സ്‌നാപ്ചാറ്റിലേക്കും നീണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് മാര്‍ച്ച് 17ന് റിച്ചഡ് വില്‍സണെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ ഇയാള്‍ മൗനം പാലിക്കുകയും മൊബൈല്‍ ഫോണിന്റെ പാസ്വേഡ് നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ന്യൂകാസില്‍ ക്രൗണ്‍ കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. പ്രതിഭാഗം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. തടവുശിക്ഷയ്ക്കൊപ്പം ആറുമാസത്തെ മദ്യവിമുക്തി ചികിത്സയ്ക്കും കോടതി നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഗ്രോസ് മിസ്‌കണ്ടക്ട് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡര്‍ഹം കോണ്‍സ്റ്റബുലറി അറിയിച്ചു. വകുപ്പുതല നടപടികള്‍ പൂര്‍ത്തിയായാല്‍ ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 
Other News in this category

 
 




 
Close Window