ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനക്. ജൂലൈ നാലിനാണ് ഇലക്ഷന്‍. അപ്രതീക്ഷിതമായ നീക്കമാണ് സുനാകില്‍ നിന്നുണ്ടായത്. റിഷി സുനക്ക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ട്. എങ്കിലും, 8 മാസം കാലാവധി ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. അഭിപ്രായ സര്‍വേകളില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനക്കിന്റെ പാര്‍ട്ടി പിന്നിട്ട് നില്‍കുമ്പോഴാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ വംശജനായ റിഷി സുനക് 2022 ഒക്ടോബറിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. 1945ന് ശേഷം ആദ്യമായാണ് ബ്രിട്ടനില്‍ ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. |