Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ അടുത്തിടെ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച വനിതാ കൗണ്‍സിലര്‍ക്ക് പദവി നഷ്ടമായി
reporter

ബ്രിസ്റ്റോള്‍: ബ്രിട്ടനില്‍ അടുത്തിടെ നടന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച കൗണ്‍സിലര്‍ക്ക് പദവി നഷ്ടമായി. കൗണ്‍സില്‍ തന്നെ നടത്തുന്ന സ്‌കൂളിലെ അധ്യാപികയായതിനാലാണ് പദവി നഷ്ടമായതെന്നാണ് ബ്രിസ്റ്റോള്‍ കൗണ്‍സില്‍ നല്‍കുന്ന വിശദീകരണം. കൗണ്‍സിലില്‍ നിന്നും ശമ്പളം പറ്റുന്ന ജീവനക്കാരിയായതിനാല്‍ കൗണ്‍സിലറായി തുടരാന്‍ കഴിയില്ലെന്നാണ് പദവി നഷ്ടപ്പെട്ട ഡെബോറ വിറ്റോറിയെ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചത്. ഇക്കഴിഞ്ഞ മേയ് 3 ന് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിസ്റ്റോളിലെ ഹോര്‍ഫീല്‍ഡ് സീറ്റില്‍ നിന്നായിരുന്നു ഡെബോറ വിറ്റോറി ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വിജയിച്ചത്. ഇനി ഇവിടെ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും.

എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലന്നും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയില്‍ ഈ വിഷയം ഒരിക്കല്‍ പോലും ഉയര്‍ന്ന് വന്നിരുന്നില്ലന്നും ഡെബോറ വിറ്റോറി പറഞ്ഞു. കൗണ്‍സിലിന്റെ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും ഹോര്‍ഫീല്‍ഡിലെ ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി ഉണ്ടെന്നും ഡെബോറ വിറ്റോറി പ്രതികരിച്ചു. കൗണ്‍സിലിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കര്‍ക്ക് കൗണ്‍സിലര്‍മാര്‍ ആകാന്‍ 1972 ലെ ലോക്കല്‍ ഗവണമെന്റ് ആക്റ്റ് അനുവദിക്കുന്നില്ല എന്ന് ബ്രിസ്റ്റോള്‍ സിറ്റി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പായി എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് സ്ഥാനാര്‍ഥിയുടെ ഏജന്റിന്റെ കടമയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. തൊട്ടടുത്ത എതിര്‍ സ്ഥാനര്‍ഥിയായിരുന്ന അന്ന മിയേഴ്‌സിനേക്കാള്‍ 582 വോട്ടുകള്‍ അധികം നേടിയാണ് ഡെബോറ വിറ്റോറി വിജയിച്ചത്.

 
Other News in this category

 
 




 
Close Window