Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
reporter

ലണ്ടന്‍: അപൂര്‍വ്വമായ ആംബര്‍ ജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും വെള്ളപ്പൊക്കവും, ശക്തമായ മഴയും നേരിടാനുള്ള സാധ്യത നിലനില്‍ക്കവെയാണ് മുന്നറിയിപ്പ്. ഇതിന് പുറമെ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ ഉള്‍പ്പെടെ മേഖലകളില്‍ ജീവന് അപകടസാധ്യതയുള്ളതായി അടിയന്തര മുന്നറിയിപ്പും നല്‍കി. കാള്‍ടണ്‍-ഇന്‍-ക്ലീവ്ലാന്‍ഡില്‍ ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ഉച്ചയ്ക്ക് 1.15-ഓടെയാണ് അപകടം ഉണ്ടായതെന്ന് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു. മറ്റാര്‍ക്കും പരുക്കില്ല. സംഭവത്തില്‍ വിശദവിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടു.

മണ്ണിടിച്ചിലുണ്ടായ കാള്‍ടണ്‍ ബാങ്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഒരു മാസം കൊണ്ട് പെയ്യുന്ന മഴ 12 മണിക്കൂറില്‍ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോര്‍ത്ത് വെയില്‍സ്, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി ആംബര്‍ മഴ മുന്നറിയിപ്പ് നല്‍കിയത്. നോര്‍ത്ത് ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ്, നോര്‍ത്ത് & സെന്‍ഡ്രല്‍ വെയില്‍സ് എന്നിവിടങ്ങളില്‍ മഴ മൂലം മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സതേണ്‍, ഈസ്റ്റേണ്‍ സ്‌കോട്ട്ലണ്ടിലും ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. വേഗത്തില്‍ ഒഴുകുന്ന, ആഴമുള്ള വെള്ളക്കെട്ട് ജീവന്‍ അപകടത്തിലാക്കുമെന്ന് മെറ്റ് മുന്നറിയിപ്പ് നല്‍കി. ലോക്കല്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കുന്ന പ്രാദേശിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അടുത്ത 12 മുതല്‍ 24 വരെ മണിക്കൂറില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window