ലണ്ടന്‍: ബ്രാഡ്ഫോര്‍ഡില്‍ ഒരു സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ഒപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിനെ തള്ളിയിട്ട ശേഷമാണ് പ്രതി മാരകമായി സ്ത്രീയെ കുത്തി കൊലപ്പെടുത്തിയത് . പ്രതിയെന്ന് സംശയിക്കുന്ന 25 വയസ്സുകാരനായ ഹബീബുര്‍ മാസുമിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും 27 വയസ്സ് മതിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വെസ്റ്റ് യോര്‍ക്ക് ഷെയര്‍ പോലീസാണ് ബ്രാഡ്‌ഫോര്‍ഡില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് തിരയുന്ന പ്രതിയുടെ ചിത്രം പുറത്തുവിട്ടത്. ഓള്‍ഡ് ഹാം ഏരിയയില്‍ നിന്നുള്ള പ്രതി ഏഷ്യന്‍ വംശജനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ അപകടകാരിയാണെന്നും കൈയ്യില്‍ ആയുധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പോലീസില്‍ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.