Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
മലയാളികള്‍ അറിയുക; യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ശമ്പള നിരക്ക് ഒരു ലക്ഷം രൂപയോളം കുറഞ്ഞു
Text By: Team ukmalayalampathram
രണ്ട് വര്‍ഷത്തിനിടെ യുകെയിലെ വിദേശികളുടെ, അതായത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ശമ്പളം 10,000 പൗണ്ട് കുറഞ്ഞുവെന്നു കണക്ക്. 42,884 പൗണ്ടായിരുന്ന ശരാശരി ശമ്പളം 32,946 പൗണ്ടായാണ് ചുരുങ്ങിയത്. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം ശമ്പളത്തില്‍ നിന്നും സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ വിസാ സിസ്റ്റം കുറഞ്ഞ യോഗ്യതയുള്ള കുടിയേറ്റക്കാരെ എത്തിക്കാന്‍ വഴിതുറക്കുകയും, രാജ്യത്തിന് ഗുണമാകുന്നതിന് പകരം തിരിച്ചടി നല്‍കുകയും ചെയ്യുമെന്നാണ് വിമര്‍ശനം. യുകെയില്‍ പ്രവേശിക്കാന്‍ ലഭിക്കേണ്ട മിനിമം ശമ്പളം കഴിഞ്ഞ ആഴ്ച മുതലാണ് 38,750 പൗണ്ടായി ഉയര്‍ത്തിയത്.

2021-ല്‍ കെയറിംഗ് പ്രൊഫഷണങ്ങള്‍ സര്‍വ്വീസുകള്‍ക്ക് അനുവദിച്ച വിസകളുടെ എണ്ണം കേവലം 4.3 ശതമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 47.3 ശതമാനത്തിലേക്കാണ് കുതിച്ചുചാടിയതെന്ന് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ സ്റ്റഡീസ് പറയുന്നു. വര്‍ക്ക് വിസയിലൂടെ ഈ വിധത്തില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ക്കാകട്ടെ ചുരുങ്ങിയ ശമ്പളം 20,960 പൗണ്ട് മാത്രമാണെന്ന് ഇവര്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.

നഴ്സിംഗ്, മിഡ്വൈഫറി പ്രൊഫഷണിലേക്ക് വരുന്ന കാല്‍ശതമാനം കുടിയേറ്റക്കാര്‍ക്ക് 30,726 പൗണ്ടാണ് ശരാശരി ശമ്പളം.
 
Other News in this category

 
 




 
Close Window