Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ലേക്കു ഭീഷണിയായി കാത്‌ലീന്‍ കൊടുങ്കാറ്റ്: നിരവധി വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി
Text By: Team ukmalayalampathram
കാത്‌ലീന്‍ കൊടുങ്കാറ്റില്‍ ജാഗ്രത നിര്‍ദേശം. യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയില്‍ നൂറിലേറെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളിലായി റദ്ദാക്കി.

ശനിയാഴ്ച തന്നെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ 70 മൈല്‍ വേഗത്തിലുള്ള കാറ്റ് വീശി. ഇതോടെ ഹീത്രൂ, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ് സിറ്റി എന്നിങ്ങനെ വിവിധ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം അയര്‍ലണ്ടിലെ 12,000 കസ്റ്റമേഴ്സാണ് വൈദ്യുതി ഇല്ലാതെ കഴിച്ചുകൂട്ടിയത്. പകല്‍ സമയത്ത് 34,000 തവണ വൈദ്യുതി തകരാറിലായിരുന്നു.

ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. ഈ വര്‍ഷം യുകെയിലെ ഏറ്റവും ചൂടേറിയ ദിനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മാറ്റം. സഫോക്കിലെ സാന്റോണ്‍ ഡൗണ്‍ഹാമില്‍ 20.9 സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതെന്ന് മെറ്റ് പ്രഖ്യാപിച്ചു.
 
Other News in this category

 
 




 
Close Window