Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
സ്‌റ്റേറ്റ് പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് തുടരും, 2030 ല്‍ വാര്‍ഷിക പെന്‍ഷന്‍ 13, 236 പൗണ്ടിലെത്തും
reporter

ലണ്ടന്‍: നിലവിലെ പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് തുടര്‍ന്നാല്‍ 2030-ഓടെ വാര്‍ഷിക സ്റ്റേറ്റ് പെന്‍ഷന്‍ 13,000 കടക്കുമെന്ന് റിപ്പോര്‍ട്ട്. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തുമെന്ന് കണ്‍സര്‍വേറ്റീവുകളും, ലേബര്‍ പാര്‍ട്ടിയും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുമെന്നാണ് കരുതുന്നത്. ഈ ട്രിപ്പിള്‍ ലോക്ക് നിലനിന്നാല്‍ സ്റ്റേറ്റ് പെന്‍ഷന്‍ 2029/30 കാലത്ത് 13,236.10 പൗണ്ടിലെത്തുമെന്നാണ് കരുതുന്നത്. 2026/27 എത്തുമ്പോള്‍ 12,000 പൗണ്ട് കടക്കുമെന്നും ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ എജെ ബെല്‍ കണക്കാക്കുന്നു. ഇതിന് പുറമെ കൂടുതല്‍ പെന്‍ഷന്‍കാര്‍ 2027 മുതല്‍ താഴ്ന്ന ഇന്‍കം ടാക്സ് ബ്രാക്കറ്റിലേക്ക് വരുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

2028 വരെ 12,570 പൗണ്ടിന്റെ ടാക്സ് ഫ്രീ പേഴ്സണല്‍ അലവന്‍സ് നിലനിര്‍ത്തുമെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ചതോടെയാണ് ഈ ഭീഷണി. 2011-ലെ സഖ്യഗവണ്‍മെന്റാണ് ട്രിപ്പിള്‍ ലോക്ക് കൊണ്ടുവന്നത്. ജീവിതച്ചെലവുകളോ, ജോലി ചെയ്യുന്നവരുടെ വരുമാന വര്‍ദ്ധനയോ സ്റ്റേറ്റ് പെന്‍ഷന്റെ മൂല്യം കുറയ്ക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. ഇതിനായി ശരാശരി വരുമാന വളര്‍ച്ച, പണപ്പെരുപ്പം ഇവയില്‍ ഏതാണോ ഉയര്‍ന്നത് അതനുസരിച്ച് സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധിക്കും. അല്ലെങ്കില്‍ പ്രതിവര്‍ഷം 2.5% വര്‍ദ്ധനവാണ് ഓഫര്‍ ചെയ്യുന്നത്. വിരമിച്ച ആളുകള്‍ക്ക് രണ്ട് പ്രധാന പാര്‍ട്ടികളുടെയും പിന്തുണ തുടരുമെന്ന് എജെ ബെല്‍സ് ചൂണ്ടിക്കാണിക്കുന്നു. ട്രിപ്പിള്‍ ലോക്ക് അടുത്ത പാര്‍ലമെന്റിലും നിലനില്‍ക്കും. ഇതോടെ ഈ ദശകത്തിന്റെ അവസാനത്തോടെ സ്റ്റേറ്റ് പെന്‍ഷന്‍ മൂല്യം 13,000 കടക്കും, സ്ഥാപനത്തിന്റെ പോളിസി ഡയറക്ടര്‍ ടോം സെല്‍ബി പറഞ്ഞു.

 
Other News in this category

 
 




 
Close Window