Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
പഴ്‌സണല്‍ ടാക്‌സില്‍ നിന്ന് രണ്ടു പെന്‍സ് വെട്ടിക്കുറച്ചേക്കും, അതേസമയം, ചെറുകിട നികുതികള്‍ക്ക് സാധ്യത
reporter

ലണ്ടന്‍: വ്യക്തിഗത ടാക്സില്‍ നിന്നും 2 പെന്‍സ് വെട്ടിക്കുറയ്ക്കാന്‍ ചാന്‍സലര്‍ ജെറമി ഹണ്ട് തീരുമാനം കൈക്കൊണ്ടതായി റിപ്പോര്‍ട്ട്. ടോറികളുടെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അവസാനഘട്ട ശ്രമങ്ങളുടെ ഭാഗമായാണ് വ്യക്തികള്‍ക്ക് നികുതി കുറച്ച് കൂടുതല്‍ പണം കൈയില്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. ചാന്‍സലറും, ഋഷി സുനാകും ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതും, വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായ നടപടികളിലൂടെ ടാക്സ് കുറയ്ക്കാനുള്ള കൂടുതല്‍ പണം കണ്ടെത്തുന്നത് സംബന്ധിച്ച് കൊടുമ്പിരി കൊണ്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ച പല പൊതുചെലവുകളും ചുരുക്കി, ചെറിയ നികുതി വര്‍ദ്ധനവുകളിലൂടെ വമ്പന്‍ നികുതി കുറവുകള്‍ക്കായി 10 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനാണ് ശ്രമം.

നികുതി വെട്ടിക്കുറയ്ക്കാനുള്ള ഹണ്ടിന്റെ പദ്ധതികള്‍ അധിക തുക വകയിരുത്തിയില്ലെങ്കിലും താങ്ങാന്‍ കഴിയില്ലെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി കഴിഞ്ഞ ആഴ്ച വിധിയെഴുതിയിരുന്നു. വര്‍ഷത്തില്‍ 1 ട്രില്ല്യണ്‍ ഗവണ്‍മെന്റ് ചെലവഴിക്കുമ്പോള്‍ 6 ബില്ല്യണ്‍ പൗണ്ട് വെച്ച് കളിക്കാനുള്ള സാധ്യത മാത്രമാണ് ചാന്‍സലര്‍ക്ക് മുന്നിലുള്ളതെന്ന് മുന്നറിയിപ്പ് വ്യക്തമാക്കിയിരുന്നു. പണം കണ്ടെത്താനായി പല വഴികളാണ് ഹണ്ട് ആലോചിക്കുന്നത്. നികുതി ആവശ്യങ്ങള്‍ക്കായി വീട് വിദേശത്താണെന്ന് അവകാശപ്പെടുന്നവര്‍ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കാനും, വേപ്പുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയും, സിഗററ്റ് ടാക്സ് വര്‍ദ്ധിപ്പിച്ചും പണം കണ്ടെത്താനാണ് ശ്രമം. പെന്‍ഷന്‍ ട്രിപ്പിള്‍ ലോക്ക് ഒഴിവാക്കാനുള്ള ട്രഷറി നിര്‍ദ്ദേശം സുനാക് തള്ളിക്കളഞ്ഞു. ഇതിന് പകരം ചെറിയ നികുതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

 
Other News in this category

 
 




 
Close Window