Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി, ഏഴു വയസുകാരി മരിച്ചു
reporter

ലണ്ടന്‍: ഫ്രാന്‍സില്‍ നിന്നും യുകെയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനായി ശ്രമിച്ച സംഘത്തിലെ ഏഴു വയസ്സുള്ള പെണ്‍കുട്ടി ബോട്ടു മുങ്ങി മരിച്ചു. ഫ്രാന്‍സിലെ ഡണ്‍കിര്‍ക്കിന് സമീപമാണ് ബോട്ടുമുങ്ങിയത്. ഇംഗ്ലീഷ് ചാനലിലൂടെ അനധികൃത കുടിയേറ്റം നടത്താനാണ് പെണ്‍കുട്ടിയടക്കം 16 പേര്‍ ശ്രമിച്ചത്. ഇത്രയും യാത്രക്കാരെ വഹിക്കാനുള്ള ശേഷി ബോട്ടിനില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നു കുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഡണ്‍കിര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനധികൃത കുടിയേറ്റത്തിനായി ഉപയോഗിച്ച ബോട്ട് മോഷ്ടിക്കപ്പെട്ടത് ആണെന്നും സൂചനയുണ്ട്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് അനധികൃതരുടെ കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തതായി ഡണ്‍കിര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ബോട്ട് അപകടത്തെ തുടര്‍ന്ന് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ച മൂന്ന് കുടിയേറ്റക്കാര്‍ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. 2014 ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോള്‍ ഇതുവരെ 2000 ത്തിലേറേ കുടിയേറ്റക്കാര്‍ യുകെയില്‍ എത്തിയതായാണ് ഹോം ഓഫീസിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

 
Other News in this category

 
 




 
Close Window