Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  14-03-2024
ആഷ്‌ഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മലയാളിയായ സോജന്‍ ജോസഫ്

ലണ്ടന്‍: മലയാളിയായ സോജന്‍ ജോസഫിനെ ആഷ്ഫോര്‍ഡ് മണ്ഡലത്തിലെ പാര്‍ലമെന്ററി സ്ഥാനാര്‍ഥിയായി ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുത്തു. വിജയിക്കുകയാണെങ്കില്‍, യുകെയില്‍ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ കേരളീയ വംശജനാകും ഇദ്ദേഹം. ആഷ്ഫോര്‍ഡ് ബറോ കൗണ്‍സിലിലെ കൗണ്‍സിലറും എന്‍എച്ച്എസില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് മേധാവിയുമാണ് സോജന്‍ ജോസഫ്. 2002 മുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സോജന് മികച്ച അനുഭവസമ്പത്തുണ്ട്.'ആഷ്ഫോര്‍ഡിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നു. എന്‍എച്ച്എസ് സേവനങ്ങള്‍, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിര്‍ണായകമായ പ്രശ്‌നങ്ങള്‍ അഭിസംബോധന

Full Story
  14-03-2024
പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറിയ ഒസിഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം

ലണ്ടന്‍: പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറി അവിടുത്തെ പൗരത്വമെടുത്ത ഒ.സി.ഐക്കാര്‍ക്കും ഇനി ആധാറെടുക്കാം. ആധാര്‍ നല്‍കുന്ന സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (UIDAI) പുതിയ സര്‍ക്കുലറിലൂടെ ഇതുസംബന്ധിച്ച് നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്. ജനുവരി 26നായിരുന്നു ആധാര്‍ എന്റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേറ്റ് റൂള്‍സില്‍ മാറ്റങ്ങള്‍ വരുത്തിയുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്. പുതിയ വിജ്ഞാപനം അനുസരിച്ച് കുട്ടികള്‍ ഉള്‍പ്പെടെ, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനിമുതല്‍ ആധാറെടുക്കാം. ആധാര്‍ കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കിയാല്‍ മറ്റൊരു തടസവും കൂടാതെ ഇവര്‍ക്ക് ഇനി ആധാര്‍ ലഭിക്കും. പാസ്‌പോര്‍ട്ട്

Full Story
  14-03-2024
ബ്രിട്ടീഷ് പത്രം ഏറ്റെടുക്കാനുള്ള നീക്കവുമായി യുഎഇ ഡപ്യൂട്ടി പ്രധാനമന്ത്രി, തടയാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: വിദേശ സര്‍ക്കാരുകള്‍ ബ്രിട്ടനിലെ പത്രങ്ങളും മാസികകളും ഏറ്റെടുക്കുന്നതിന് നിയമപരമായ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍. യു.എ.ഇ സര്‍ക്കാര്‍ ഡെയ്?ലി ടെലഗ്രാഫ് പത്രവും സ്‌പെക്ടേറ്റര്‍ കറന്റ് അഫയേഴ്‌സ് മാഗസിനും ഏറ്റെടുക്കാനൊരുങ്ങന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി നിയമ ഭേദഗതിയിലൂടെ ഇതു തടയാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തയാറാകുന്നത്. അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമഭേദഗതിയെ പിന്തുണയ്ക്കുമെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും പ്രഖ്യാപിച്ചു. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിന് സംരക്ഷണം ഒരുക്കാനാണ് പുതിയ നിയമനിര്‍മാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Full Story

  13-03-2024
6 മാസത്തിനിടെ ഗര്‍ഭം അബോര്‍ഷന്‍ ആയാല്‍ എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് 10 ദിവസം ശമ്പളത്തോടെ ലീവ്; ഭര്‍ത്താവിന് 5 ലീവ്
ഗര്‍ഭം അലസിയാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. 24 ആഴ്ചയ്ക്കിടെ അബോര്‍ഷന്‍ സാഹചര്യമുണ്ടായാല്‍
സ്ത്രീകള്‍ക്ക് 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമ്പോള്‍ പങ്കാളിക്ക് അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. ആറ് മാസത്തിന് ശേഷം ഗര്‍ഭം അലസിയാല്‍ ഇവര്‍ക്ക് പെയ്ഡ് മറ്റേണിറ്റി ലീവ് തുടരും.

കഴിഞ്ഞ വര്‍ഷം ഹംബര്‍ ടീച്ചിംഗ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്വീകരിച്ച നയമാണ് ദേശീയ തലത്തില്‍ നടപ്പാക്കുന്നത്. വെയില്‍സിലെ എന്‍എച്ച്എസും സമാനമായ പദ്ധതി പരിഗണിക്കുമെന്ന് വ്യക്തമാക്കി. നിലവില്‍ യുകെയില്‍ 24 ആഴ്ച മുന്‍പ് ഗര്‍ഭം അലസിയാല്‍ മറ്റേണിറ്റിക്ക് അവകാശമില്ല. കൂടാതെ രക്ഷിതാക്കളുടെ രീതിയിലുള്ള ആശ്വാസത്തിന് പോലും സമയം അനുവദിക്കാറില്ല.

ടെസ്‌കോ, ലിഡില്‍, ജോണ്‍
Full Story
  13-03-2024
ഗര്‍ഭം അലസിപ്പോയാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് രണ്ടാഴ്ച അവധി

ലണ്ടന്‍: ഗര്‍ഭം അലസിപ്പോകുന്ന സാഹചര്യങ്ങളില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് രണ്ടാഴ്ചത്തെ ലീവ് അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. കുഞ്ഞിന്റെ നഷ്ടമാകുന്നത് മൂലമുള്ള മാനസിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് ഈ സുപ്രധാന നടപടി. 24 ആഴ്ച തികയുന്നതിന് മുന്‍പ് കുഞ്ഞിനെ നഷ്ടമാകുന്ന എല്ലാ ജീവനക്കാര്‍ക്കും 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ നേരിടുന്ന മാനസിക ബുദ്ധിമുട്ടില്‍ നിന്നും ആശ്വാസം നേടാനാണ് ഈ സമയം അനുവദിക്കുക. 'കുഞ്ഞിനെ നഷ്ടമാകുന്നത് ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. നൂറുകണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ഓരോ വര്‍ഷവും ഈ അവസ്ഥ നേരിടുന്നു. ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോള്‍ ഇവര്‍ക്ക്

Full Story
  13-03-2024
യുകെയില്‍ അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് ഓഫറുമായി സര്‍ക്കാര്‍

ലണ്ടന്‍: യുകെയില്‍ അഭയാര്‍ത്ഥിയായി എത്തുന്നവര്‍ക്ക് പുതിയ ഓഫര്‍ നല്‍കാന്‍ ഗവണ്‍മെന്റ്. യുകെ അഭയാര്‍ത്ഥിത്വം നിരസിച്ചാല്‍ ഇവരെ റുവാന്‍ഡയിലേക്ക് നീക്കാന്‍ ആയിരക്കണക്കിന് പൗണ്ട് കൈമാറുകയാണ് ചെയ്യുക. ഗവണ്‍മെന്റിന്റെ പുതിയ വോളണ്ടറി സ്‌കീം പ്രകാരമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി അപേക്ഷ പ്രൊസസ് ചെയ്യുന്നതിന്റെ ഭാഗമായി റുവാന്‍ഡയിലേക്ക് ആളുകളെ കയറ്റിവിടുന്ന പദ്ധതിയില്‍ നിന്നും വിഭിന്നമാണ് ഈ നീക്കം. ഇക്കാര്യം ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യവുമായി ധാരണയിലെത്തിയെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. യുകെയില്‍ നിയമപരമായി തുടരാന്‍ അവകാശമില്ലാത്ത കുടിയേറ്റക്കാരെ നീക്കം ചെയ്യാന്‍ തയ്യാറാക്കിയതാണ് ഈ പുതിയ സ്‌കീം.

ഇവരെ

Full Story
  13-03-2024
ഇനി മുതല്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബിറ്റ് കോയിന്‍, ഇഥര്‍ ക്രിപ്‌റ്റോകള്‍ സ്വീകരിക്കും

ലണ്ടന്‍: ബിറ്റ് കോയിന്‍, ഇഥര്‍ എന്നിവയുടെ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു. അങ്ങനെ പ്രൊഫഷണല്‍ നിക്ഷേപകര്‍ക്ക് ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കാന്‍ വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്‌സ് ചേഞ്ച് അറിയിച്ചു. തീയതി പിന്നീടറിയിക്കുമെന്ന് എക്‌സ് ചേഞ്ച് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.യുഎസ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വന്‍തോതിലുള്ള ഒഴുക്കിന്റെ പശ്ചാത്തലത്തില്‍ ബിറ്റ്‌കോയിന്‍ ആദ്യമായി 72 ,000 ഡോളറും കടന്നു.

സ്വര്‍ണത്തില്‍ നിന്നുള്ള നിക്ഷേപം

Full Story
  13-03-2024
ഇന്ത്യ-ബ്രിട്ടണ്‍ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രിമാരുടെ ഫോണ്‍ സംഭാഷണം

ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടണ്‍ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രിമാരുടെ ഫോണ്‍ സംഭാഷണം. ബ്രിട്ടീഷ് പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോ?ദിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. വിദേശകാര്യമന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനാണ് സംഭാഷണം നടത്തിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു,.തന്ത്രപരമായ പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും തുടരാനും ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ദൃഢമാക്കി.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യകള്‍ തുടങ്ങിയവയുടെ പുരോഗതിയില്‍ ഇരുനേതാക്കളും സംതൃപ്തി

Full Story
[519][520][521][522][523]
 
-->




 
Close Window