Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഇരുപതു വര്‍ഷത്തോളം ഭര്‍ത്താവിനെ ക്രൂരമായി പീഡിപ്പിച്ച ഷെറി സ്‌പെന്‍സറുടെ സിസിടിവി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു
reporter

ലണ്ടന്‍: 20 വര്‍ഷം ഭര്‍ത്താവിനെ വീടിനുള്ളില്‍ നിരന്തരമായി അസഭ്യം പറയുകയും മര്‍ദിക്കുകയും കത്തി വീശി ഭീതി പരത്തുകയും ചെയ്ത ഷെറി സ്‌പെന്‍സറുടെ സിസിടിവി ദൃശ്യങ്ങള്‍ തിങ്കളാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ 5 ഡോക്യുമെന്ററിയില്‍ പ്രദര്‍ശിപ്പിക്കും. 'മൈ വൈഫ്, മൈ അബ്യൂസര്‍: ദി സീക്രട്ട് ഫൂട്ടേജ്' എന്ന ഡോക്യുമെന്ററിയില്‍ ഭര്‍ത്താവ് റിച്ചഡിന് നേരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഈസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ബബ്വിത്തിലെ ഏഴ് കിടപ്പുമുറികളുള്ള വീട്ടില്‍ വച്ച് ഭര്‍ത്താവ് റിച്ചഡിന് നേരെ ഷെറി സ്‌പെന്‍സര്‍ നടത്തിയ ആക്രമണത്തിന്റെ വിഡിയോകള്‍ ദമ്പതികള്‍ തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകളില്‍ നിന്നാണ് ലഭിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലുകളില്‍ തന്റെ ഭര്‍ത്താവ് തന്നെ ആക്രമിക്കുന്ന ആളാണെന്ന് ഷെറി ആരോപിച്ചിരുന്നു. തെളിവായി ലഭിച്ച ദൃശ്യങ്ങള്‍ കാണിച്ച് ചോദ്യം ചെയ്തതോടെയാണ് ഷെറി കുറ്റം സമ്മതിച്ചത്.

ഷെറി ഒരു വൈന്‍ കുപ്പികൊണ്ട് ഭര്‍ത്താവിന്റെ ചെവിയില്‍ അടിക്കുന്നതും റിച്ചഡിനെ കത്തി കാണിച്ച് ഭയപ്പെടുത്തുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. 45 വയസ്സുകാരിയായ ഷെറിയെ ഹള്‍ ക്രൗണ്‍ കോടതി ജഡ്ജി കെയ്റ്റ് റേഫീല്‍ഡ് നാല് വര്‍ഷത്തെ തടവിന് വിധിച്ചു. 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ പെരുമാറ്റമാണിതെന്ന് ' എന്ന് ജഡ്ജി കെയ്റ്റ് റേഫീല്‍ഡ് പറഞ്ഞു. ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം തടയാന്‍ ഷെറി കോടതിയെ സമീപിച്ചിരുന്നു. അക്രമാസക്തരായ പങ്കാളികളില്‍ നിന്ന് പുരുഷന്മാര്‍ക്ക് ദൈനംദിന ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ദുരുപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഈ ദൃശ്യങ്ങള്‍ കാണണമെന്ന് സ്‌പെന്‍സര്‍ തീരുമാനിക്കുകയായിരുന്നു. ആറ് മാസമായി ഈ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണത്തിനുള്ള അനുമതിക്കായി നിയമപോരാട്ടം നടക്കുകയായിരുന്നു. വിവിധ കോടതികളില്‍ ഷെറി നല്‍കി പരാതികള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഡോക്യുമെന്ററി തിങ്കളാഴ്ച്ച പ്രദര്‍ശനത്തിന് എത്തുന്നത്. 2000ല്‍ ഒരു നിശാക്ലബ്ബില്‍ വച്ചാണ് ഷെറിയും റിച്ചഡും കണ്ടുമുട്ടുന്നത്. 2009ല്‍ ഒരു തായ് ബീച്ചില്‍ വെച്ച് ഇരുവരും വിവാഹിതരായി. 2015ല്‍ ആദ്യത്തെ കുഞ്ഞ് ജനിച്ചതോടെയാണ് ഇരുവരും കുട്ടിയെ നിരീക്ഷിക്കുന്നതിനായി ക്യാമറ ഘടിപ്പിച്ചത്. 28 ദിവസത്തെ ഫൂട്ടേജ് മാത്രമാണ് ശേഖരിക്കാന്‍ സാധിക്കുക. പുതിയ ദൃശ്യങ്ങള്‍ വരുന്നതോടെ പഴയ ദൃശ്യങ്ങള്‍ മാഞ്ഞുപോകുന്ന രീതിയിലാണ് ക്യാമറയുടെ മൈറി ക്രമീകരിച്ചിരിക്കുന്നത്. ഷെറി - റിച്ചഡ് ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളുണ്ട്.

 
Other News in this category

 
 




 
Close Window