Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
6 മാസത്തിനിടെ ഗര്‍ഭം അബോര്‍ഷന്‍ ആയാല്‍ എന്‍എച്ച്എസ് ജോലിക്കാര്‍ക്ക് 10 ദിവസം ശമ്പളത്തോടെ ലീവ്; ഭര്‍ത്താവിന് 5 ലീവ്
Text By: Team ukmalayalampathram
ഗര്‍ഭം അലസിയാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. 24 ആഴ്ചയ്ക്കിടെ അബോര്‍ഷന്‍ സാഹചര്യമുണ്ടായാല്‍
സ്ത്രീകള്‍ക്ക് 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമ്പോള്‍ പങ്കാളിക്ക് അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. ആറ് മാസത്തിന് ശേഷം ഗര്‍ഭം അലസിയാല്‍ ഇവര്‍ക്ക് പെയ്ഡ് മറ്റേണിറ്റി ലീവ് തുടരും.

കഴിഞ്ഞ വര്‍ഷം ഹംബര്‍ ടീച്ചിംഗ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് സ്വീകരിച്ച നയമാണ് ദേശീയ തലത്തില്‍ നടപ്പാക്കുന്നത്. വെയില്‍സിലെ എന്‍എച്ച്എസും സമാനമായ പദ്ധതി പരിഗണിക്കുമെന്ന് വ്യക്തമാക്കി. നിലവില്‍ യുകെയില്‍ 24 ആഴ്ച മുന്‍പ് ഗര്‍ഭം അലസിയാല്‍ മറ്റേണിറ്റിക്ക് അവകാശമില്ല. കൂടാതെ രക്ഷിതാക്കളുടെ രീതിയിലുള്ള ആശ്വാസത്തിന് പോലും സമയം അനുവദിക്കാറില്ല.

ടെസ്‌കോ, ലിഡില്‍, ജോണ്‍ ലൂയിസ്, സാന്‍ടാന്‍ഡര്‍ പോലുള്ള വലിയ കമ്പനികള്‍ ഇത് ഓഫര്‍ ചെയ്യുന്നു. ഇതോടെ സിക്ക് പേ എടുക്കാന്‍ പലരും നിര്‍ബന്ധിതമാകും, ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പിന്തുണ നല്‍കാനായി ഈ നയം സ്വീകരിക്കുന്നത്.

'കുഞ്ഞിനെ നഷ്ടമാകുന്നത് ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. നൂറുകണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ഓരോ വര്‍ഷവും ഈ അവസ്ഥ നേരിടുന്നു. ഇത്തരമൊരു അനുഭവം ഉണ്ടാകുമ്പോള്‍ ഇവര്‍ക്ക് അനുഭാവപൂര്‍വ്വമുള്ള പരിചരണം നല്‍കുന്നതാണ് ശരി', വര്‍ക്ക്ഫോഴ്സ്, ട്രെയിനിംഗ് & എഡ്യുക്കേഷന്‍ ചീഫ് ഓഫീസര്‍ ഡോ. നാവിനാ ഇവാന്‍സ് പറഞ്ഞു.
 
Other News in this category

 
 




 
Close Window