Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഇന്ത്യ-ബ്രിട്ടണ്‍ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രിമാരുടെ ഫോണ്‍ സംഭാഷണം
reporter

ന്യൂഡല്‍ഹി: ഇന്ത്യ-ബ്രിട്ടണ്‍ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രിമാരുടെ ഫോണ്‍ സംഭാഷണം. ബ്രിട്ടീഷ് പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോ?ദിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. വിദേശകാര്യമന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനാണ് സംഭാഷണം നടത്തിയതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു,.തന്ത്രപരമായ പങ്കാളിത്തവും ഉഭയകക്ഷി ബന്ധവും തുടരാനും ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ദൃഢമാക്കി.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യകള്‍ തുടങ്ങിയവയുടെ പുരോഗതിയില്‍ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാറിന്റെ മുന്‍കൂര്‍ പൂര്‍ത്തീകരണത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിവിധ ആഗോള- പ്രാദേശിക സംഭവവികാസങ്ങളെ കുറിച്ചുള്ള അഭിപ്രാങ്ങളും ഇരുവരും കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് അറിയിച്ച ഇരുവരും ഹോളി ആശംസകള്‍ കൈമാറുകയും ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണ്‍ സംഭാഷണം നടത്തി. സമഗ്രമായ ഉഭയകക്ഷി ബന്ധം, നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക, സ്വതന്ത്ര വ്യാപാര കരാറിന്റെ അവലോകനം എന്നിവയിലുള്ള പ്രതിബദ്ധത വീണ്ടും ശക്തമാക്കി.- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

 
Other News in this category

 
 




 
Close Window