Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഇനി മുതല്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബിറ്റ് കോയിന്‍, ഇഥര്‍ ക്രിപ്‌റ്റോകള്‍ സ്വീകരിക്കും
reporter

ലണ്ടന്‍: ബിറ്റ് കോയിന്‍, ഇഥര്‍ എന്നിവയുടെ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു. അങ്ങനെ പ്രൊഫഷണല്‍ നിക്ഷേപകര്‍ക്ക് ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കാന്‍ വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്‌സ് ചേഞ്ച് അറിയിച്ചു. തീയതി പിന്നീടറിയിക്കുമെന്ന് എക്‌സ് ചേഞ്ച് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.യുഎസ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വന്‍തോതിലുള്ള ഒഴുക്കിന്റെ പശ്ചാത്തലത്തില്‍ ബിറ്റ്‌കോയിന്‍ ആദ്യമായി 72 ,000 ഡോളറും കടന്നു.

സ്വര്‍ണത്തില്‍ നിന്നുള്ള നിക്ഷേപം ബിറ്റ് കോയിന്‍ പിടിച്ചെടുക്കുമെന്ന് മൈക്രോസ്ട്രാറ്റജി സിഇഒ മൈക്കല്‍ സെയ്ലര്‍ പറഞ്ഞു.ബിറ്റ്കോയിന് സ്വര്‍ണത്തിന്റെ എല്ലാ മികച്ച ഗുണങ്ങളും ഉണ്ട്, എന്നാല്‍ അതിന്റെ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മൈക്രോസ്ട്രാറ്റജി ഇന്നലെ വീണ്ടും12,000 ബിറ്റ്‌കോയിന്‍ വാങ്ങി. ഇപ്പോള്‍ അവരുടെ കൈവശം 205,000 ടോക്കണുകളുണ്ട്. മാര്‍ക്കറ്റ് ക്യാപ് അനുസരിച്ച് ബിറ്റ്‌കോയിന്‍ മികച്ച ആസ്തികളുടെ റാങ്കുകളില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് . വെള്ളിയെ മറികടന്ന് ലോകത്തിലെ എട്ടാമത്തെ ഏറ്റവും മൂല്യമുള്ള വസ്തുവായി ബിറ്റ് കോയിന്‍ ഇപ്പോള്‍ മാറി.ഏറ്റവും കൂടുതല്‍ വിപണി മൂലധനമുള്ള (മാര്‍ക്കറ്റ് ക്യാപ്) 7 ക്രിപ്‌റ്റോകറന്‍സികളുടെ ഇന്നലത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങള്‍, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

 
Other News in this category

 
 




 
Close Window