Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  11-03-2024
യുകെയിലെ ചെംസ്‌ഫോഡില്‍ താമസിക്കുന്ന ജേക്കബ് കുര്യന്‍ അന്തരിച്ചു; വിട പറഞ്ഞത് ആദ്യകാല കുടിയേറ്റക്കാരന്‍
യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ താമസിക്കുന്ന കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ (53) അന്തരിച്ചു. ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളാണ് ജേക്കബ് കുര്യന്‍. ഇന്നലെ രാവിലെയാണ് മരണം. കാന്‍സര്‍ ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് പരേതന്റെ കുടുംബം. ശവസംസ്‌കാരം ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നു.
Full Story
  11-03-2024
വിദേശത്തേക്ക് പറക്കുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, എന്‍എച്ച്എസിന് കഷ്ടകാലവും

ലണ്ടന്‍: എന്‍എച്ച്എസില്‍ തന്നെ നഴ്സുമാര്‍ ആവശ്യത്തിന് ഇല്ലാത്ത സമയം. ഇതിനിടയില്‍ എന്‍എച്ച്എസ് നഴ്സുമാര്‍ വിദേശത്തേക്ക് പറന്നാലോ! കുടിയേറ്റ നഴ്സുമാര്‍ക്ക് സന്തോഷവും, എന്‍എച്ച്എസിന് ദുഃഖവും സമ്മാനിക്കുന്ന ഈ അവസ്ഥ പുതിയ റെക്കോര്‍ഡില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പണം നേടാന്‍ റെക്കോര്‍ഡ് തോതിലാണ് എന്‍എച്ച്എസ് നഴ്സുമാര്‍ വിദേശത്തേക്ക് പറക്കുന്നത്. മഹാമാരിക്ക് മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ജോലി ചെയ്യാന്‍ സര്‍ട്ടിഫിക്കറ്റ് നേടുന്ന ജീവനക്കാരുടെ എണ്ണം അഞ്ചിരട്ടി വര്‍ദ്ധിച്ചതായി റോയല്‍ കോളേജ് ഓഫ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം 10,282 സര്‍ട്ടിഫിക്കറ്റ്സ് ഓഫ് കറന്റ് പ്രൊഫഷണല്‍ സ്റ്റാറ്റസാണ്

Full Story
  11-03-2024
കടയ്ക്കു മുന്നില്‍ നിന്ന എഴുപത്തിരണ്ടുകാരി പെട്ടെന്ന് തലകീഴായി ഉയര്‍ന്നു

ലണ്ടന്‍: കടയുടെ ഷട്ടറില്‍ വസ്ത്രം കുരുങ്ങിയാല്‍ എന്ത് സംഭവിക്കും നമ്മുടെ നാട്ടിലാണെങ്കില്‍ ആ ഷട്ടറ് പിന്നെ പണിമുടക്കിയേനെ എന്നാകും ഉത്തരം. എന്നാല്‍ ബ്രിട്ടനില്‍ അങ്ങനെയല്ല. 72 -കാരിയുടെ വസ്ത്രം കടയുടെ ഷട്ടറില്‍ കുരുങ്ങിയപ്പോള്‍ സ്ത്രീയെയും കൊണ്ട് അത് മുകളിലേക്ക് ഉയരുകയായിരുന്നു. ഇലക്ട്രിക്ക് ഷട്ടറില്‍ വസ്ത്രം കുരുങ്ങിയതിന് പിന്നാലെ സ്ത്രീയെയും കൊണ്ട് ഷട്ടര്‍ മുകളിലേക്ക് ഉയരുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. യുകെയിലെ ടോന്റെഗിലാണ് ഈ അസാധാരണമായ സംഭവം നടന്നത്. ഒരു കടയുടെ പുറത്ത് അത് തുറക്കുന്നതിനായി കാത്ത് നില്‍ക്കുമ്പോഴാണ് ആനി ഹ്യൂസ് എന്ന സ്ത്രീയ്ക്ക് ഈ അപകടം ഉണ്ടായത്. ഷട്ടറിനോട് ചേര്‍ന്ന് നിന്നിരുന്ന ആനിയുടെ ജാക്കറ്റിന്റെ

Full Story
  11-03-2024
വ്യാജ സംസ്‌കാര ചടങ്ങ്, കണ്ടുപിടിച്ചതോടെ ചടങ്ങ് റദ്ദാക്കി പുരോഹിതന്‍

ലണ്ടന്‍: ശുന്യമായ ശവപ്പെട്ടിയും കരയാന്‍ വാടകയ്ക്ക് ആളുകളുമായി സംഘടപ്പിച്ച വ്യാജ ശവസംസ്‌കാര ചടങ്ങ് പുരോഹിതന്‍ റദ്ദാക്കി. ലണ്ടനിലാണ് ഈ വിചിത്ര സംഭവ പരമ്പര അരങ്ങേറിയത്. ലോറിസ് സോബ് എന്ന ലാത്വിയന്‍ യുവാവിനായി അദ്ദേഹത്തിന്റെ സഹോദരനെന്ന് അവകാശപ്പെട്ട ക്ലൈഡ് എന്ന വ്യക്തിയാണ് ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ചടങ്ങുകള്‍ക്കിടയില്‍ ഗായക സംഘത്തില്‍പ്പെട്ടവര്‍ സത്യം വെളിപ്പെടുത്തിയതോടെ പുരോഹിതന്‍ ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു.

ഫാദര്‍ മക്ഹാര്‍ഡിയാണ് ഗായക സംഘത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടങ്ങുകള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ശവപ്പെട്ടി തുറന്ന് നോക്കിയ അദ്ദേഹം

Full Story
  11-03-2024
ടിക് ടോക് ചലഞ്ച്: പതിനൊന്നുകാരന് ഹൃദയാഘാതം

ലണ്ടന്‍: സോഷ്യല്‍ മീഡിയയ്ക്ക് അനുദിന ജീവിതത്തില്‍ വിനോദത്തിനപ്പുറം വലിയ സ്വാധീനമുണ്ട്. നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കാന്‍ പോലുമുള്ള ശേഷി സാമൂഹിക മാധ്യമങ്ങള്‍ക്കുണ്ട് എന്നതാണ് സത്യം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ട്രെന്‍ഡിങ്ങ് ആയി വരുന്ന പല ചലഞ്ചുകളിലും നാം പങ്കെടുക്കുന്നത് സാധാരണമാണ്. എന്നാല്‍, ഈ ട്രെന്‍ഡുകളില്‍ നിരുപദ്രവകരം ആയതു മുതല്‍ അങ്ങേയറ്റം ഹാനികരമായത് വരെയുണ്ട് എന്ന് നാം തിരിച്ചറിയണം. പല സോഷ്യല്‍ മീഡിയ ചലഞ്ചുകളും മരണങ്ങളില്‍ കലാശിച്ചിട്ടുണ്ട് എന്നത് ഒരു നിസാര കാര്യമല്ല. ഇപ്പോഴിതാ യുകെയില്‍ ഒരു 11 വയസ്സുള്ള കുട്ടിയ്ക്ക് ടിക്ടോക് ചലഞ്ചിലൂടെ സ്വന്തം ജീവന്‍ നഷ്ടപ്പെട്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്
Full Story

  11-03-2024
നിശാക്ലബ്ബില്‍ നിന്ന് മോഷണം പോയത് 27,000 രൂപയുടെ മൂന്നു കോട്ട്, ഒടുവില്‍ പിടികൂടി

ലണ്ടന്‍: നിശാ ക്ലബ്ബില്‍ വച്ച് കോട്ട് മോഷണം പതിവാക്കിയ കള്ളനെ ഹൈടെക് ആയി പിടികൂടി ഉടമ. ബെന്‍ ഗ്രാന്‍സ്‌മോര്‍ എന്ന വ്യക്തിയാണ് തന്റെ വിലകൂടിയ മൂന്ന് കോട്ടുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ കള്ളനെ പിടികൂടാന്‍ തുനിഞ്ഞിറങ്ങിയത്. ബെന്നിന്റെ 300 പൗണ്ട് (ഏകദേശം 27,000 രൂപ) വിലയുള്ള മൂന്ന് കോട്ടുകളാണ് തുടര്‍ച്ചയായി മോഷണം പോയത്. തന്റെ കോട്ട് മോഷണം പോകുന്നത് തുടര്‍ക്കഥയായതോടെ, ബെന്‍ തന്റെ കോട്ടിനുള്ളില്‍ ഒരു എയര്‍ ടാഗ് ഒളിപ്പിച്ച് വെക്കാന്‍ തീരുമാനിച്ചു. ആപ്പിള്‍ നിര്‍മ്മിച്ച ഒരു ചെറിയ ബ്ലൂടൂത്ത് ട്രാക്കറാണ് എയര്‍ ടാഗ്. ഇത് ഉപയോഗിച്ച് ഒരാള്‍ക്ക് തന്റെ വിലയേറിയ വസ്തുക്കളില്‍ ഘടിപ്പിക്കാനും അതുവഴി ആ വസ്തുവിനെ ട്രാക്ക് ചെയ്യാനും സാധിക്കും. എയര്‍ ടാഗിന്റെ സഹായത്തോടെ

Full Story
  10-03-2024
ഗുരുതര വീഴ്ച: ലണ്ടനിലെ പ്രമുഖ വന്ധ്യതാ കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി

ലണ്ടനിലെ പ്രമുഖ വന്ധ്യതാ കേന്ദ്രത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്ററിനോട് ആണ് അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വന്ധ്യതാ ചികിത്സയ്ക്കായി എത്തിയവരുടെ ഭ്രൂണം ഫ്രീസു ചെയ്യുന്നതില്‍ തുടര്‍ച്ചയായി പിഴവുകള്‍ ഉണ്ടായതാണ് കര്‍ശനമായ നടപടിക്ക് കാരണമായത്.

ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സംഭവത്തിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രശ്‌നം ഏകദേശം 45 ഓളം ദമ്പതികളെ ബാധിക്കുമെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്തത് . ഫ്രീസ് ചെയ്തിരുന്ന 150 ഓളം

Full Story
  10-03-2024
ജനങ്ങളുടെ മാനസിക ഉല്ലാസത്തില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ഇടംപിടിച്ച് ബ്രിട്ടന്‍

ലണ്ടന്‍: സമ്പത്തും പുരോഗതിയും ജനങ്ങളുടെ മാനസിക ഉല്ലാസത്തില്‍ വലിയ ഘടകമല്ലെന്ന് ഏറ്റവും പുതിയ മാനസികോല്ലാസ സൂചിക. കാരണം വികസിത രാജ്യമായ ബ്രിട്ടനേക്കാള്‍ ആളുകള്‍ ഉല്ലാസവാന്മാരായിട്ടുള്ളത് യമനിലും യുക്രൈനിലുമാണെന്ന് സൂചിക കാണിക്കുന്നു. 71 രാജ്യങ്ങളില്‍ നിന്നായി 5 ലക്ഷം പേരുടെ പ്രതികരണമാരാഞ്ഞ് അമേരിക്കന്‍ സ്ഥാപനമായ സാപിയന്‍ ലാബ്‌സ് ആണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മാനസിക ഉല്ലാസത്തിന് ഭൗതിക വികസനവുമായോ സാമ്പത്തിക വളര്‍ച്ചയുമായോ വലിയ ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് സൂചിക. അല്ലെങ്കില്‍ യുദ്ധവും കെടുതികളും ഉള്ള യമനും യുക്രൈനും യുകെയുടെ മുകളിലെത്തില്ല. തങ്ങളുടെ ജീവിത പശ്ചാത്തലവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിനുള്ള കഴിവിനെ

Full Story
[521][522][523][524][525]
 
-->




 
Close Window