|
|
|
|
|
| ബ്രിട്ടന്റെ മുന്‍പ്രധാനമന്ത്രി രാഷ്ട്രീയം ഉപേക്ഷിച്ചു: തിരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു |
|
തെരേസ മേ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ചു. അടുത്ത് വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. ഇതോടെ 27 വര്‍ഷം നീണ്ട തെരേസ മേയുടെ പാര്‍ലമെന്ററി ജീവിതത്തിനാണ് വിരാമം കുറിക്കപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും അവര്‍ എംപിയായി തുടരുകയായിരുന്നു.
മെയ്ഡന്‍ ഹെഡ് മണ്ഡലത്തെയാണ് തുടര്‍ച്ചയായി തെരേസ മേ പ്രതിനിധാനം ചെയ്ത് വന്നിരുന്നത് . 1997 മുതല്‍ എംപിയായിരുന്ന അവര്‍ മൂന്ന് വര്‍ഷ കാലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ 2016 വരെ കാമറൂണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്നു. ഹോം സെക്രട്ടറിയായിരുന്ന 6 വര്‍ഷ കാലം മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച വച്ചത്. ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കു അനുകൂലമായ ജനവിധിയോടെ ഡേവിഡ് കാമറൂണ്‍ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളി നഴ്‌സ് അന്തരിച്ചു: ചെറു പ്രായത്തില്‍ വിട പറഞ്ഞത് ടീന സൂസന്‍ തോമസ് |
|
കേംബ്രിഡ്ജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് അന്തരിച്ചു. കോട്ടയം സ്വദേശിനി ടീന സൂസന്‍ തോമസാണു വിട പറഞ്ഞത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ടീന യുകെയിലെത്തിയത്. ഭര്‍ത്താവ് - അനീഷ് മണി. സെന്റ് ഇംഗ്നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമാണ് അനീഷ് മണി.
കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി നോക്കുകയായിരുന്ന ടീനയ്ക്ക് അടുത്തിടെയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണു വേര്‍പാടുണ്ടായത്. |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ വീട് വിലയില്‍ 2ശതമാനം ഇടിവേ ഉണ്ടാകുകയുള്ളൂവെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സി |
ബ്രിട്ടനിലെ വീട് വിലയില്‍ പ്രതീക്ഷിച്ചത്ര ഇടിവ് ഉണ്ടാവുകയില്ലെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ ഓഫീസ് ഫോര്‍ ബജറ്ററി റെസ്പോണ്‍സിബിലിറ്റീസിന്റെ പ്രവചനം. ഒ ബി ആറില്‍ നിന്നുള്ള പുതിയ കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷത്തെ വീടു വിലയിലെ ഇടിവ് നേരത്തെ പ്രവചിച്ചിരുന്നത് പോലെ അഞ്ചു ശതമാനം ആയിരിക്കില്ല, രണ്ടു ശതമാനം മാത്രമെ ഉണ്ടാവുകയുള്ളു. ബജറ്റിനൊപ്പം പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്, 2024 ന്റെ അന്ത്യ പാദം എത്തുമ്പോള്‍ വീടുകളുടെ ശരാശരി വിലയില്‍ അല്‍പം ഇടിവ് നേരിട്ട് 2,75,000 പൗണ്ട് ആകുമെന്നാണ്. വീടുവില അധികം ഇടിയില്ലെന്നത് വീട്ടുടമകള്‍ക്കു ആശ്വാസമാകുമ്പോള്‍ വാങ്ങലുകാര്‍ക്കു അത് തിരിച്ചടിയാണ്.
എന്നാല്‍, മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയും എന്ന കണക്കുകൂട്ടലിന്റെ |
|
Full Story
|
|
|
|
|
|
|
| ജയിലിലായ മയക്കുമരുന്ന് നേതാവുമായി അവിഹിതബന്ധം; ആരോപണം നേരിടുന്ന വനിതാ പോലീസുകാരി കോടതിയില്‍ ഹാജരായി |
ലണ്ടൻ :മയക്കുമരുന്ന് ഡീലറുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപണം നേരിടുന്ന വനിതാ പോലീസുകാരി കോടതിയില്‍ ഹാജരായി. ജയിലില്‍ കിടക്കുന്ന ഹെറോയിന്‍ ഡീലറുമായി ബന്ധം പുലര്‍ത്തുന്നതായി ആരോപണം നേരിട്ടതോടെയാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് പിസി കെയ്റ്റ്‌ലിന്‍ ഹോവാര്‍ത്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
പൊതു ഓഫീസില്‍ സേവനം നല്‍കവെ അവിഹിത ബന്ധം പുലര്‍ത്തി അച്ചടക്കരാഹിത്യം കാണിച്ച കുറ്റത്തിനാണ് യോര്‍ക്ക് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഇവര്‍ ഹാജരായത്. സസ്‌പെന്‍ഷനിലായ സ്റ്റുഡന്റ് ഓഫീസര്‍ പേരും, ജനനതീയതിയും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്.
ഏപ്രില്‍ 12ന് ഹാജരാകുന്നത് വരെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ക്രിമിനല്‍ കുറ്റവാളികളുമായി |
|
Full Story
|
|
|
|
|
|
|
|
|
| നഴ്‌സുമാര്‍ ജോലി സ്ഥലത്ത് ലൈംഗീക ഉപദ്രവം നേരിടുന്നു ; 17 ശതമാനം പേര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട് |
ലണ്ടൻ :ഭൂമിയിലെ മാലാഖമാര്‍ എന്ന വിളിപ്പേരുണ്ടെങ്കിലും നഴ്‌സുമാരുടെ ജോലി സമ്മര്‍ദ്ദം നിറഞ്ഞതു തന്നെ. ഒപ്പം അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നതായി പല നഴ്‌സുമാരും അനുഭവം പങ്കുവയ്ക്കാറുണ്ട്. എന്‍എച്ച് എസ് ജീവനക്കാര്‍ വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തപ്പോള്‍ പറയുന്നത് ഞെട്ടിക്കുന്ന കണക്കാണ്.. 12 ല്‍ ഒരാള്‍ ലൈഗീക അതിക്രമത്തിന് ഇരയാകുന്നു. രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നുമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.
നോട്ടത്തിലും സ്പര്‍ശനത്തിലും ലൈംഗീക ചുവയുള്ള സംസാരത്തിലുമാണ് പലരും പെരുമാറുന്നത്. എന്‍എച്ച്എസ് സര്‍വേയില്‍ ആദ്യമായാണ് ലൈംഗീക അതിക്രമത്തെ പറ്റി ചോദ്യമുണ്ടായത്.
6,75,140 എന്‍ എച്ച് എസ്സ് |
|
Full Story
|
|
|
|
|
|
|
| വുമണ്‍സ് ഡേയില്‍ വനിതകള്‍ ഹാപ്പിയല്ല! വരുമാനത്തില്‍ യുകെ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ പിന്നില്‍ |
ലണ്ടൻ :മാതൃത്വം ദൈവീകമാണെന്നൊക്കെയാണ് പറയുക. എന്നാല്‍ ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് മാതൃത്വം ഒരു ഭാരമായി മാറുകയും, സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുകയും ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് സ്ത്രീകള്‍ക്ക് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാണെന്ന് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
2020 മുതല്‍ യുകെയില്‍ അമ്മമാരും, പിതാക്കന്‍മാരും തമ്മിലുള്ള വരുമാനം വ്യത്യാസം വര്‍ദ്ധിച്ചതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് അമ്മമാരുടെയും, പിതാക്കന്‍മാരുടെയും മണിക്കൂറില്‍ ലഭിക്കുന്ന വരുമാനം സംബന്ധിച്ച പഠനം പുറത്തുവന്നത്. 2023-ല്‍ പിതാക്കന്‍മാര്‍ മണിക്കൂറിന് നേടിയ വരുമാനത്തേക്കാള്‍ 24% കുറവാണ് ശരാശരി അമ്മമാര്‍ക്ക് |
|
Full Story
|
|
|
|
|
|
|
| ആല്‍ക്കഹോള്‍ നികുതി മരവിപ്പിച്ച് സര്‍ക്കാര്‍, പിന്റിന്റെയും സ്പിരിറ്റിന്റെയും വില വര്‍ധിക്കാത്തത് പബ്ബുകള്‍ക്ക് സന്തോഷം |
ലണ്ടന്‍: ലോട്ടറിയും, മദ്യവും വിറ്റുകിട്ടുന്ന വരുമാനത്തില്‍ ജീവിച്ച് പോകുന്ന പരിപാടിയാണ് കേരളത്തിലെ ഗവണ്‍മെന്റിന്റെ ശീലം. ഇതിന് പുറത്തുള്ള വരുമാന ശ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിലെ വീഴ്ചകളാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. മദ്യപാനം കുറയ്ക്കാനെന്ന പേരില്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന ഗവണ്‍മെന്റിന് മദ്യം കുടിച്ച് പകരംവീട്ടിയാണ് കേരള ജനത തിരിച്ചടി നല്‍കാറുള്ളത്! എന്നാല്‍ അങ്ങ് ബ്രിട്ടനിലെ ഗവണ്‍മെന്റ് ഇതിന് വിരുദ്ധമായൊരു നിലപാടാണ് സ്വീകരിച്ചത്. ആല്‍ക്കഹോള്‍ ടാക്സ് മരവിപ്പിച്ചാണ് ജെറമി ഹണ്ട് മദ്യപാനികള്‍ക്കും, പബ്ബുകള്‍ക്കും സന്തോഷവാര്‍ത്ത പങ്കുവെച്ചത്. പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുന്നതിന് പകരം നിലവിലെ നിലയില്‍ നിരക്ക് |
|
Full Story
|
|
|
|
| |