Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
നഴ്‌സുമാര്‍ ജോലി സ്ഥലത്ത് ലൈംഗീക ഉപദ്രവം നേരിടുന്നു ; 17 ശതമാനം പേര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്
Reporter

 ലണ്ടൻ :ഭൂമിയിലെ മാലാഖമാര്‍ എന്ന വിളിപ്പേരുണ്ടെങ്കിലും നഴ്‌സുമാരുടെ ജോലി സമ്മര്‍ദ്ദം നിറഞ്ഞതു തന്നെ. ഒപ്പം അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നതായി പല നഴ്‌സുമാരും അനുഭവം പങ്കുവയ്ക്കാറുണ്ട്. എന്‍എച്ച് എസ് ജീവനക്കാര്‍ വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തപ്പോള്‍ പറയുന്നത് ഞെട്ടിക്കുന്ന കണക്കാണ്.. 12 ല്‍ ഒരാള്‍ ലൈഗീക അതിക്രമത്തിന് ഇരയാകുന്നു. രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നുമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.


 

നോട്ടത്തിലും സ്പര്‍ശനത്തിലും ലൈംഗീക ചുവയുള്ള സംസാരത്തിലുമാണ് പലരും പെരുമാറുന്നത്. എന്‍എച്ച്എസ് സര്‍വേയില്‍ ആദ്യമായാണ് ലൈംഗീക അതിക്രമത്തെ പറ്റി ചോദ്യമുണ്ടായത്.

 

6,75,140 എന്‍ എച്ച് എസ്സ് ജീവനക്കാരില്‍ 84,000 ഓളം പേര്‍ പറഞ്ഞത് കഴിഞ്ഞ വര്‍ഷം രോഗികളില്‍ നിന്നോ, അവരുടെ ബന്ധുക്കളില്‍ നിന്നോ മറ്റ് ജീവനക്കാരില്‍ നിന്നോ അത്തരത്തിലുള്ള അനുഭവം ഉണ്ടായി എന്നാണ്.

 

12 ല്‍ ഒരാള്‍ വീതം അതായത് 58,534 പേര്‍ പറഞ്ഞത് ചുരുങ്ങിയത് ഒരു തവണയെങ്കിലും അനാവശ്യമായ ലൈംഗിക ചുവയുള്ള പെരുമാറ്റം അഭിമുഖീകരിക്കേണ്ടി വന്നു എന്നാണ്. 26,000 പേര്‍ (3.8 ശതമാനം) പറഞ്ഞത് അത്തരത്തിലുള്ള പെരുമാറ്റം സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായി എന്നാണ്. ആംബുലന്‍സ് ജീവനക്കാര്‍ക്കാണ് ഇതുപോലുള്ള പെരുമാറ്റം കൂടുതലായി അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഇവരില്‍ 26 ശതമാനം പേര്‍ പൊതുജനങ്ങളില്‍ നിന്നും കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായവരാണെങ്കില്‍ 9 ശതമാനം പേര്‍ പറയുന്നത് സഹപ്രവര്‍ത്തകരില്‍ നിന്നും അനാവശ്യ പെരുമാറ്റം അഭിമുഖീകരിക്കേണ്ടി വന്നു എന്നാണ്.

 

നഴ്‌സിംഗ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാരാണ് മറ്റൊരു വിഭാഗം. ഈ വിഭാഗത്തില്‍ പെട്ടവരില്‍ 17 ശതമാനം പേര്‍ക്ക് പൊതുജനങ്ങളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ മൂന്നാം സ്ഥാനത്തുള്ള നഴ്‌സുമാരിലും മിഡ്‌വൈഫുമാരിലും 11 ശതമാനം പേര്‍ക്കാണ് ലൈംഗിക പരാമര്‍ശങ്ങളെയോ അതിക്രമങ്ങളെയോ നേരിടേണ്ടി വന്നത്.
 
Other News in this category

 
 




 
Close Window